April 19, 2024

ശാസ്ത്രവിസ്മയം തീര്‍ത്ത് കാലിഡോസ്കോപ്പ് : ശാസ്ത്രശില്‍പശാല കുട്ടിശാസ്ത്രജ്ഞരുടെ വേദിയായി

0
Img 20181202 Wa0093
ചെന്നലോട്- ഓരോ കുട്ടിയും ശാസ്ത്രപ്രതിഭ എന്ന ലക്ഷ്യത്തില്‍ ചെന്നലോട് ഗവ. യു. പി. സ്കൂളിൽ നടത്തിയ കാലിഡോസ്കോപ്പ്- ഗവേഷണാത്മക ശാസ്ത്രശില്‍പശാല കുട്ടിശാസ്ത്രജ്ഞരുടെ വേദിയായി മാറി. എസ്‌. സി. ഇ. ആര്‍. ടി യുടെ ധനസഹായത്തോടെ ശാസ്ത്രാധ്യാപകരുടെ കൂട്ടായ്മയായ ടെക് മലപ്പുറമാണ് ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കുന്നത്. 
ഓരോ കുട്ടിയും ശാസ്ത്രത്തിന്റെ ആസ്വാദനതലം തിരിച്ചറിയുകയും ശാസ്ത്രപ്രതിഭകളായി വളരുകയും ചെയ്യുന്നതിനായാണ് ടെക് മലപ്പുറം കാലിഡോസ്കോപ്പ് ശില്‍പശാല സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓരോ കേന്ദ്രങ്ങളിലാണ് ശില്‍പശാല നടക്കുന്നത്. വയനാട് ജില്ലയിൽ ചെന്നലോട് ഗവ. യു. പി. സ്കൂളാണ് ശില്‍പശാല നടത്താന്‍ തിരഞ്ഞെടുത്തത്. 
ഓട്ടോമാറ്റിക് സൈഫണ്‍, ജ്യൂസിഡ്രിങ്കര്‍, മാജിക് റാര്‍, വൈറ്റല്‍ കപ്പാസിറ്റി മെഷര്‍മെന്റ് ജാര്‍ തുടങ്ങിയ വായു മര്‍ദ്ദവുമായി ബന്ധപ്പെട്ട പന്ത്രണ്ടോളം പരീക്ഷണങ്ങൾ ചെയ്യാനുള്ള അവസരമാണ് ശില്‍പശാലയിലൂടെ കുട്ടികള്‍ക്ക് ലഭിച്ചത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള ശാസ്ത്രാധ്യാപകരും ബി. എഡ് വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു.
കാലിഡോസ്കോപ്പ് ഗവേഷണാത്മക ശില്‍പശാലയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന സുനിൽ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ബഷീര്‍ കണിയാംകണ്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. ചന്ദ്രശേഖരൻ, പ്രധാനാധ്യാപകന്‍ ടോമി അബ്രഹാം,  വൈത്തിരി ബിആര്‍സി ബി.പി.ഒ. കെ. ടി. വിനോദന്‍, ശ്രീജിന രാധാകൃഷ്ണൻ, കെ. സഹദുള്ള എന്നിവര്‍ പ്രസംഗിച്ചു.
ടെക് പ്രതിനിധികളായ അജിത്കുമാര്‍ പി. ടി., കെ. സിറാജുദ്ദീന്‍ എന്നിവര്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *