June 10, 2026

യുവജനയാത്ര സ്മാരകമായി യൂത്ത്‌ലീഗ് കാരുണ്യ ഭവനം ശിലാസ്ഥാപനം നാളെ

0
MYL-Kerala-Official-20180713_191228
By ന്യൂസ് വയനാട് ബ്യൂറോ
 
പനമരം: യൂത്ത്‌ലീഗ് യുവജന യാത്രയുടെ ഓര്‍മ്മക്കായി, കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് തലചായ്ക്കാന്‍ കൂരയൊരുക്കാനൊരുങ്ങുകയാണ് വയനാട് ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി. വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം രാവിലെ 8 മണിക്ക് പനമരം പരക്കുനിയില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. കേരളം ഇന്നേ വരെ കാണാത്ത തരത്തിലുള്ള വലിയ വെള്ളപ്പൊക്കത്തില്‍ വീട് തകര്‍ന്ന് കഷ്ടതയിലായ പനമരം പരക്കുനി സ്വദേശിക്കാണ് യൂത്ത് ലീഗ് കാരുണ്യ ഭവനം ഒരുക്കുന്നത്.  മുസ്ലിം ലീഗ്, യൂത്ത്‌ലീഗ് സംസ്ഥാന, ജില്ലാ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. വര്‍ഗ്ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം ജന വിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ  എന്ന പ്രമേയത്തില്‍ ജന വിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി നവംബര്‍ 24 മുതല്‍ ഡിസമ്പര്‍ 24 വരെ സംഘടിപ്പിക്കുന്ന യുവജന യാത്ര ഇന്ന് വയനാട് ജില്ലയില്‍ പര്യടനം നടത്തുകയാണ്. പനമരത്ത് നിന്നും രാവിലെ 8.30ന് ആരംഭിക്കുന്ന ജാഥ വൈകിട്ട് 5 മണിക്ക് കല്‍പ്പറ്റയില്‍ സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *