April 26, 2024

നിയസഭാ സമ്മേളനം പിരിച്ചുവിട്ട് സര്‍ക്കാര്‍ ഒളിച്ചോടുന്നു: സാദിഖലി ശിഹാബ് തങ്ങള്‍

0
A
കല്‍പ്പറ്റ: നിയമസഭാ സമ്മേളനം അസാധാരണമായി പിരിച്ചുവിട്ട് സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടുന്നത് കുറ്റസമ്മതമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. യൂത്ത് ലീഗ് യുവജനയാത്രയുടെ സമാപനസമ്മേളനം കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. സത്യപ്രതിജ്ഞാ ലംഘനം വ്യക്തമായ മന്ത്രി കെ.ടി ജലീലിനെ രക്ഷിക്കാന്‍ എല്‍.ഡി.എഫിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമങ്ങള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. മുസ്ലിം യൂത്ത്ലീഗ് യുവജന യാത്രയുടെ വയനാട് ജില്ലാ സമാപന മഹാസമ്മേളനം കല്‍പറ്റയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേറ്റ് കുത്തകള്‍ക്കായി രാജ്യത്തെ തീറെഴുതുന്ന മോദി സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെയും യുവാക്കളെയും ദുരിതത്തിലാക്കി. ഭരണ പരാജയം മറച്ചുവെക്കാന്‍ മത വൈകാരികത ഇളക്കിവിടാമെന്നതാണ് സംഘ്പരിവാര്‍ കണക്കു കൂട്ടുന്നത്. ഒട്ടേറെ അനുഭവിച്ച ജനത്തെ ഇനിയും കബളിപ്പിക്കാന്‍ കഴിയില്ല. മതവിരുദ്ധരായ സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കപട മതവിശ്വാസികളെ പ്രചോദിപ്പിക്കുകയും വൈകാരികത സൃഷ്ടിച്ച് വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടുകയുമാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവാതെ നിയമസഭ പിരിച്ചുവിട്ട് തടിതപ്പുകയായിരുന്നു. 
       മുസ്ലിം യൂത്ത്ലീഗ് ഉയര്‍ത്തിയ മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കെ മുരളീധരന്‍ സബ്മിഷന്‍ ഉന്നയിക്കുന്നത് തടയിടാനാണ് നിയമസഭ സമ്മേളനം അസാധാരണമായി പിരിച്ചുവിട്ടത്. ശബരിമലയില്‍ മതവിരുദ്ധത നടപ്പാക്കാന്‍ സി.പി.എമ്മും മതകേന്ദ്രങ്ങളില്‍ സംഘര്‍ഷം സൃഷ്ടിച്ച് വിശ്വാസികളെ ചൂഷണം ചെയ്യാന്‍ ബി.ജെ.പിയും മത്സരിക്കുകയാണ്. പ്രളയത്തെയും ഡാംമാനേജ്മെന്റ് വീഴ്ചയെയും തുടര്‍ന്ന് ദുരിതത്തിലായ കര്‍ഷകരെയും വ്യവസായ വ്യാപാര രംഗത്തെയും സഹായിക്കാന്‍ ഒരു ആശ്വാസ നടപടികളും ഇല്ല. ജനദ്രോഹം മുഖമുദ്രയാക്കിയ ഇരു ഭരണകൂടങ്ങളെയും തിരുത്തിക്കാന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും സാദിഖലി തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *