June 13, 2026

മീനങ്ങാടി കത്തീഡ്രല്‍ പെരുന്നാള്‍ സമാപിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പത്രോസ് പൗലോസ് ശ്ലീഹന്മാരുടേയും ഗീവര്‍ഗ്ഗീസ് സഹദായുടേയും ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. അനുമോദന സമ്മേളനം മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ജോര്‍ജ്ജ് മനയത്ത് കോറെപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. സന്യാസ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ച സിസ്റ്റര്‍ സൂസ്സന്ന ഉന്നത വിജയം നേടിയ അമയ കുര്യാച്ചന്‍ ബ്ലസ്സി ബാബു എന്നിവരെ ആദരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ആരംഭിക്കുന്ന കൃപാലയത്തിന്റെ ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നല്‍കിക്കൊണ്ട് ചാരിറ്റി ഫണ്ട് ഉദ്ഘാടനം ചെയ്തു. മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളീകാര്‍പ്പോസ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്  നേതൃത്വം നല്‍കി. ഫാ. മീഖായേല്‍ ജേക്കബ്, ഫാ. വിപിന്‍ കുരുമോളത്ത്, ഫാ. അതുല്‍ കുമ്പളംപുഴയില്‍ ഭാരവാഹികളായ സാബു പുത്തേത്ത്, ഏലിയാസ് ഞണ്ടുകുളത്തില്‍, എല്‍ദോ മടേയ്ക്കല്‍, അനില്‍ കീച്ചേരി, തങ്കച്ചന്‍ പാറേക്കട്ടില്‍, സാബു വരിക്കലായില്‍ സുജേഷ് കൊമരിക്കല്‍, തങ്കച്ചന്‍ കാഞ്ഞിരത്തിങ്കല്‍, ഷോബിന്‍ പൗലോസ് നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news