April 25, 2024

സഹകരണ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ: സി.പി.എം. നേതാവിനെതിരെയുള്ള കത്ത് കോടതിയിൽ.

0
Img 20181201 Wa0037 2
സഹകരണ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ: സി.പി.എം. നേതാവിനെതിരെയുള്ള കത്ത് കോടതിയിൽ.  
മാനന്തവാടി: 
തലപ്പുഴയിൽ   കഴിഞ്ഞ ആഴ്ച    ആത്മഹത്യ ചെയ്ത തവിഞ്ഞാൽ സർവ്വീസ് സഹകരണബാങ്ക് ജീവനക്കാരനും സി.പി.എം പ്രവർത്തകനുമായ പി.എം.അനിൽകുമാറിന്റെ  ആത്മഹത്യാ കുറിപ്പ് അഭിഭാഷക മുഖേന മാനന്തവാടി കോടതിയിൽ ഹാജരാക്കി.   മരണത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിന് കത്ത് കൈമാറണമെന്ന് ആവശ്യപ്പെട്ട്  തലപ്പുഴ പോലീസ്  കോടതിയിൽ അപേക്ഷ നൽകി. .അനിൽകുമാർ   എഴുതിയ  സ്വന്തം  രക്തം പുരട്ടിയ  ആറ് കത്തുകളാണ്  കോടതിയിലുള്ളത്.  . ഭാര്യയ്ക്ക് പുറമെ  സി.പി.എം.  പാർട്ടി നേതാക്കൾക്കും സുഹൃത്തുക്കൾക്കും കത്തുകളുണ്ട്.ഈ കത്തുകളിലെല്ലാമുള്ള പ്രധാന ഉള്ളടക്കം സി.പി.എം.മാനന്തവാടി ഏരിയാ കമ്മറ്റിയംഗവും ബാങ്ക് പ്രസിഡന്റുമായ പി.വാസു കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ്.കത്തുകൾ താൻ തന്നെ എഴുതിയതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് ഇതിൽ രക്തം പുരട്ടിയത്.കത്തുകൾ പോലീസിന് കിട്ടാതിരിയ്ക്കാൻ ശരീരത്തിൽ വെയ്ക്കാതെ പ്രത്യേകം പേരെഴുതി അലമാരയിൽ ഭദ്രമായി സൂക്ഷിച്ച നിലയിലായിരുന്നു.ബാങ്ക് പ്രസിഡന്റ് പി.വാസുവിനെതിരെയും സെക്രട്ടറിയ്ക്കെതിരെയും അതീവ ഗുരുതര ആരോപണമാണ് ഈ കത്തുകളിൽ നിറയെ ഉള്ളത്.വലിയ മാനസീക പീഡനം ഏൽക്കേണ്ടി വന്നതായി എഴുതിയിട്ടുണ്ട്.വളം വില്പനയുമായി ബന്ധപ്പെട്ട ലക്ഷങ്ങളുടെ   ബാധ്യത തന്റെ തലയിൽ കെട്ടിവെയ്ക്കുകയും തന്നെ കൊണ്ട് ഈ തുക ബാങ്കിൽ അടപ്പിക്കുകയും ചെയ്തതായി കത്തിൽ ആരോപിക്കുന്നു.ഇവർ വളം കച്ചവടത്തിൽ വൻ തുക കമ്മീഷൻ കൈപ്പറ്റുകയും ഇതിനെല്ലാം നിവൃത്തികേട് മൂലം കൂട്ട് നിൽക്കേണ്ടി വന്നതായും കത്തിലുണ്ട്. എനിയ്ക്ക് നഷ്ടപ്പെട്ട തുക എന്റെ കുടുംബത്തിലേക്ക് തിരിച്ച് എത്തിയ്ക്കാനും കുടുംബത്തിന് നീതീ ലഭ്യമാക്കണമെന്നും സി.പി.എം നേതാക്കൾക്കെഴുതിയ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.കത്തുകൾ പുറത്തായതോടെ സി.പി.എം പ്രവർത്തകരും അനിൽകുമാറിന്റെ മറ്റ് സുഹൃത്തുക്കളും ‍‍‍‍ഞായറാഴ്ച രാത്രിയോടെ പ്രതിഷേധ പ്രകടനം നടത്തുകയും ആരോപണവിധേയനായ  പി.വാസുവിന്റെ വീടിന് നേരെ കല്ലെറിയുകയും ചെയ്തു.ജനൽ ചില്ലുകളും വീട്ടിലേക്കുള്ള കവാടത്തിന്റെ ഓടുകളും കല്ലേറിൽ തകർന്നു.വീടാക്രമിച്ചതിൽ  പ്രദേശത്തെ 20 പേർക്കെതിരെ തലപ്പുഴ പോലീസ് കേസെടുത്തിട്ടുണ്ട്.കത്തുകൾ   കൈമാറാൻ  പോലീസ് ആവശ്യപ്പെട്ടെങ്കിലും    അനിൽകുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇതിന് തയ്യാറായില്ല.കത്തുകൾ  വക്കീലിന്റെ കൈവശമാണെന്നും ഇത്  കോടതിയിൽ ഹാജരാക്കുമെന്നും ഇവർ പറഞ്ഞു. എനിക്ക് നഷ്ടപ്പെട്ടതെല്ലാം നിനക്ക് തിരിച്ചു കിട്ടുമെന്നാണ് ഭാര്യക്കെഴുതിയ കത്തിലുള്ളത്. 
: "കാലങ്ങളായി ചെയ്തുവന്ന വളക്കച്ചവടത്തിൽ എന്റെ ജീവിതം മുങ്ങിപ്പോയി,സമാധാനം നഷ്ടപ്പെട്ടു.മോഹനൻ പണ്ട് ഉണ്ടാക്കിയ 12 ലക്ഷത്തിന്റെ ബാധ്യതയിൽ നാല് ലക്ഷം മാത്രമാണ് അടച്ചത്.ബാക്കി എന്റെ തലയിലായി.ഈ തുക ഞാൻ അടയ്ക്കുന്നുണ്ട്.എനിയ്ക്ക് നഷ്ടപ്പെട്ടത് നിനക്ക് തിരിച്ച് കിട്ടും.നിങ്ങളെ വിട്ടു പോകുന്നതിൽ എന്നോട് മാപ്പാക്കണം" എന്നിങ്ങനെയാണ് ഭാര്യ ബിന്ദുവിന് എഴുതിയ കത്തിലുള്ളത്.
         അടുത്ത മാസം വിൽക്കാനിരിക്കുന്ന വളത്തിന് പോലും ഈ മാസം പ്രസിഡണ്ടിനും സെക്രട്ടറിക്കും കമ്മീഷൻ കൊടുക്കണമായിരുന്നുവത്രെ. അതും പഴയ ബാധ്യതയും കഴിച്ചാൽ കഴിഞ്ഞ നാല് വർഷമായി അനിൽകുമാറിന്  ശമ്പളമുണ്ടായിരുന്നില്ലന്ന് ബന്ധുക്കൾ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട്  ഭാര്യ ബിന്ദു മോൾ കഴിഞ്ഞ ദിവസം തലപ്പുഴ പോലീസിൽ പരാതി നൽകിയിരുന്നു. 

സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും കോൺഗ്രസ്, ബി.ജെ.പി. പാർട്ടി പ്രരവർത്തകരും  ബാങ്കിിലേക്ക് മാർച്ച് നടത്തി. 

തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍ കുമാറിന്റ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ദുരൂഹതകള്‍ പുറത്ത് കൊണ്ട് വരണമെന്ന് എസ്.ഡി.പി.ഐ തവിഞ്ഞാല്‍ പഞ്ചായത് കമ്മറ്റി ഭാരവാഹികള്‍ ആവസ്യപ്പെട്ടു.സമഗ്രമായ അന്വേഷണം നടത്തി മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു കുടുംബത്തിന് നീതി ഉറപ്പ് വരുത്തണം .അനില്‍കുമാറിന്റെ ആത്മഹത്യ കുറിപ്പില്‍ സി.പി.എം നേതാവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
അതിനാല്‍ തന്നെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിച്ച്  കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് എസ്.ഡി. പി
തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് വികെ മുഹമ്മദലി, സെക്രട്ടറി അബൂബക്കര്‍ വാളാട് തുടങ്ങിവര്‍ ആവശ്യപ്പെട്ടു.


വളത്തിന്റെ വില്പന ചുമതലയുള്ള അനിൽകുമാർ വളം വിറ്റുകിട്ടുന്ന തുക മുഴുവനായും ബാങ്കിൽ കൃത്യമായി അടയ്ക്കാറില്ല.കഴിഞ്ഞ ജൂലായിൽ ഇത് പരിശോധിച്ച് സെക്രട്ടറി ഇദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു.ഇദ്ദേഹം ബാങ്കിന് വളം വില്പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക അരാജകത്വം ഉണ്ടാക്കി.

ഇതുവരെ യാതൊരു പരാതിയും ഇദ്ദേഹം എന്നെ കുറിച്ചോ ബാങ്കിനെ കുറിച്ചോ ഉന്നയിച്ചിട്ടില്ല.ജീവനക്കാരെ എല്ലാവരെയും സംരക്ഷിച്ചു കൊണ്ടുള്ള നിലപാടാണ് എന്നും സ്വീകരിച്ചത്.   തന്നെ കുറിച്ചുള്ള ആരോപണം തീർത്തും അടിസ്ഥാന രഹിതമാണന്നും ബാങ്ക് പ്രസിഡണ്ട് പി. വാസു പ്രസ്താവനയിൽ അറിയിച്ചു
തവിഞ്ഞാൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ തലപ്പുഴ ശാലിനി നിവാസിൽ അനിൽകുമാറിന്റെ ആത്മഹത്യക്കുറിപ്പിൽ പേരുള്ള ബാങ്ക് പ്രസിഡന്റ് പി.വാസുവിനെയും, സെക്രട്ടറി പി.കെ.നസീമ, ജീവനക്കാരൻ സുധീഷ് ഉൾപ്പെടെയുള്ളവരെ ജോലിയിൽ നിന്ന് മാറ്റി നിർത്തി സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ തവിഞ്ഞാൽ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.ആത്മഹത്യ കുറിപ്പിൽ അനിൽകുമാർ പേര് പറയുന്നവർ ബാങ്കിലെ പ്രസിഡന്റും സെക്രട്ടറിയുമാണ്.ഇവർ ബാങ്കിൽ ജോലിയിൽ തുടർന്നാൽ രേഖയിയിൽ തിരിമറി നടത്തുന്നതിന് സാധ്യതയുണ്ട്. അടിയന്തരമായും ഇവരെ സർവ്വിസിൽ നിന്ന് സസ്പെന്റ് ചെയ്യണമെന്നും കലക്ഷൻ ഏജന്റ് ജയനാരായണന്റെയും ഡയറക്ടർ സന്തോഷിന്റെ പങ്കിനെ കുറിച്ചും അന്വേഷണം ആവശ്യമാണ്.ബാങ്കിന്റെ മുൻകാല പ്രവർത്തനത്തിലും വളം ഡിപ്പോ, ഓണച്ചന്തയുടെ നടത്തിപ്പ്, പച്ചക്കറി നേഴ്സറി, കാർഷികതൊഴിൽ ഉപകരണങ്ങളുടെ പ്രവർത്തഫണ്ട് ഉൾപ്പെടെ മുഴുവൻ കാര്യങ്ങളെ സംബന്ധിച്ചും സുതാര്യമായ അന്വേഷണം വേണമെന്നും അനിൽകുമാറിന്റെ അത്മഹത്യയുമായി സംബന്ധിച്ച് രൂപികരിച്ച് ആക്ഷൻ കമ്മറ്റിക്ക് പാർട്ടിയുടെ പൂർണ്ണ പിൻന്തുണയുമുണ്ട്. തോമസ് നിരപ്പേൽ അധ്യക്ഷതവഹിച്ചു.അസ്സീസ് കോട്ടയിൽ,പി.നാണു, അബ്ബാസ് പൊറ്റമ്മൽ, പി.റയിസ് എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി ദിനേശ്ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *