April 18, 2026

കെ.എസ്.ടി.എ മാനന്തവാടി ഉപജില്ലാ സമ്മേളനം സംഘടിപ്പിച്ചു

0
IMG-20181204-WA0040
By ന്യൂസ് വയനാട് ബ്യൂറോ
    തരുവണയിൽ കേരള സ്റ്റേറ്റ് ടീച്ചേർസ് അസോസിയേഷന്റെ മാനന്തവാടി ഉപജില്ലാ സമ്മേളനം സമാപിച്ചു . വരും വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും  ചെയ്തു .പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധനാ സമിതിയെ നിയമിച്ച സംസ്ഥാന സര്‍ക്കാരിനെ കെ.എസ്. ടി.എ മാനന്തവാടി ഉപജില്ല സമ്മേളനം അഭിവാദ്യം ചെയ്തു. യുഡിഎഫ് സര്‍ക്കാരാണ് കേരളത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയത്.പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ പുനപരിശോധന റിപ്പോര്‍ട്ട് സമയബന്ധിതമായി സമര്‍പ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തരുവണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അമിയദാസ് നഗറില്‍ നടന്ന സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.കെ എ ഷാഫി  ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.സി.നജ്മുദ്ദീൻ  അദ്ധ്യക്ഷത വഹിച്ചു. ഗുരു കാരുണ്യ എന്‍ഡോവ്‌മെന്റ് വിതരണം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എന്‍.എ.വിജയകുമാര്‍ നിര്‍വഹിച്ചു.സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസ്ഥാനകമ്മിറ്റി അംഗം വി. എ. ദേവകി,ജില്ലാ പ്രസിഡണ്ട് പി .ജെ .സെബാസ്റ്റ്യന്‍ ,ജില്ലാ സെക്രട്ടറി പി.ജെ.ബിനേഷ് ,ജില്ലാ ജോയിന്റ് സെക്രട്ടറി എം ടി മാത്യു ,വൈസ് പ്രസിഡണ്ടുമാരായ പി.സി.വല്‍സല, കെ.അശോക് കുമാര്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.പ്രതിനിധി സമ്മേളനത്തില്‍ കെ.അനൂപ് കുമാര്‍ രക്തസാക്ഷി പ്രമേയവും, എസ്.സത്യവതി അനുശോചന പ്രമേയവും ,ജില്ല ജോയിന്റ് സെക്രട്ടറി ടി.കെ.ബിനോയ് സംഘടനാ റിപ്പോര്‍ട്ടും,സബ് ജില്ല സെക്രട്ടറി കെ.ബി.സിമില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സബ് ജില്ല ട്രെഷറര്‍ പി.കെ.സുരേഷ്  വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വി സുരേഷ് കുമാര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. സ്വാഗതസംഘം കണ്‍വീനര്‍ കെ.കെ അബ്ദുല്‍ ഗനി നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികള്‍
പ്രസിഡണ്ട്: എന്‍.ജെ ജോണ്‍,സെക്രട്ടറി :കെ.ബി സിമില്‍ ,ട്രഷറര്‍:പി. കെ. സുരേഷ് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *