April 28, 2024

കാർഷിക മേഖലയെ തിരിച്ചുപിടിക്കാൻ പുനർജനി പദ്ധതി

0
Punarjeni Jillathala Ulkhadanam Jilla Panchayath Prasident K B Naseema Ulkhadanam Cheyunnu
പ്രളയത്തിൽ തകർന്ന കാർഷിക മേഖലയെ വീണ്ടെടുക്കാൻ പുനർജനി പദ്ധതിയുമായി
കാർഷിക വികസന-കർഷകക്ഷേമ വകുപ്പ്. പ്രളയശേഷം കാർഷിക മേഖലയ്ക്കുണ്ടായ
ഗുരുതരമായ പ്രശ്‌നങ്ങൾ ക്രിയാത്മകമായി പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കേരള കാർഷിക സർവകലാശാല, കൃഷിവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്,
മണ്ണുസംരക്ഷണ വകുപ്പ്, എം.ജി.എൻ. ആർ.ഇ.ജി.എ എന്നിവ സംയുക്ത മായാണ്
സംസ്ഥാനമൊട്ടാകെ പഞ്ചായത്ത് തലത്തിൽ പുനർജനി മാതൃകാ വിളപരിപാലന രീതി നടപ്പാക്കുന്നത്. പ്രളയാനന്തരം മണ്ണിനും വിളകൾക്കും സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് കാർഷിക
സർവകലാശാല ശാസ്ത്രീയ പഠനം നടത്തി റിപോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ
അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് പുനർജനി പദ്ധതിയിലൂടെ നടത്തുക.
 ഇത്തവണത്തെ കനത്ത കാലവർഷത്തിൽ 1,008 കോടി രൂപയുടെ നഷ്ടമാണ് കൃഷിവകുപ്പ്
കണക്കാക്കിയത്. പാടശേഖര സമിതികൾക്കും അഗ്രോ സർവീസ് സെന്ററുകൾക്കും
കൃഷി ഓഫിസുകൾക്കു പോലും നാശം നേരിട്ടു. സർക്കാർ സംവിധാന ങ്ങളും ത്രിതല പഞ്ചായത്തുകളും കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിച്ചുവരികയാണ്. ആയിരം
ഹെക്റ്റർ നെൽവയലുകളിലേക്ക് 85 ടണ്ണോളം വിത്തുകൾ കൃഷിവകുപ്പ് മുഖേന വിതരണം
ചെയ്തു. വാഴ കൃഷി നശിച്ച കർഷകർക്ക് ഒമ്പതു ലക്ഷത്തോളം കന്നുകളുടെ വിതരണം
പൂർത്തിയായി വരികയാണ്. മാനന്തവാടി, സുൽത്താൻ ബത്തേരി ബ്ലോക്കുകളിൽ വാഴക്കന്ന്
വിതരണം പൂർത്തിയായി. പനമരം, കൽപ്പറ്റ ബ്ലോക്ക് പഞ്ചായ ത്തുകളിൽ ഡിസംബർ അവസാനത്തോടെ വിതരണം പൂർത്തിയാക്കും. പ്രളയം കവർന്ന പച്ചക്കറികൾക്കു പകരം 27 ലക്ഷം പച്ച ക്കറിത്തൈകളാണ് ജില്ലയിൽ വിതരണം ചെയ്യുക. പച്ചക്കറി വികസന പദ്ധതിയിൽ
ഉൾപ്പെടുത്തി 12ഉം വയനാട് പാക്കേജിലൂടെ 15ഉം ലക്ഷം തൈകളാണ് കർഷകർക്കു നൽകുക.
വിള ഇൻഷുറൻസ് പദ്ധതിയി ലുൾപ്പെടുത്തി 250 ലക്ഷത്തോളം രൂപ കർഷകർക്കു വിതരണം
ചെയ്തു. ഇതിന് പുറമെയാണ് പുനർജനി പദ്ധതി ജില്ലയിൽ നടപ്പാക്കു ന്നത്.
 പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനമരം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ നിർവഹിച്ചു. കാർഷിക മേഖലയിലെ പ്രതിസന്ധി
പരിഹരിക്കാൻ സർക്കാരും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും കാര്യക്ഷമ മായി ഇട പെടുന്നുെണ്ടെന്ന് അവർ പറഞ്ഞു. നെൽകൃഷിക്ക് മൂന്നു കോടിയും ക്ഷീര മേ ഖലയ്ക്ക് രുകോടിയും
ജില്ലാ പഞ്ചായത്ത് ഇത്തവണ വകയിരുത്തുമെന്നും അവർ അറിയി ച്ചു. പ്രളയ
ത്തിൽ അടിഞ്ഞുകൂടി യ മണ്ണ് നീക്കി പു നർകൃഷി ചെയ്ത നീർവാരം കല്ലുവയൽ പാടശേഖരസമിതിക്കുള്ള
ധനസഹായ വിതര ണം കെ ബി നസീമ നിർവഹിച്ചു. യോഗ ത്തിൽ പനമരം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്
കുഞ്ഞായിഷ, പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി മോഹനൻ, ജില്ലാ കാർഷിക വികസന സമിതി അംഗം അഡ്വ. ജോഷി സിറിയക്, 
ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ ഷാജി അലക്‌സാർ, പനമരം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ മ ണികണ്ഠൻ തുടങ്ങി യവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *