March 29, 2024

പ്രളയാനന്തര പുനര്‍ നിര്‍മ്മാണ പദ്ധതികള്‍ക്ക് മുന്‍ഗണന നൽകി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്

0
പ്രളയാനന്തര പുനര്‍
നിര്‍മ്മാണ പദ്ധതികള്‍ക്ക്
മുന്‍ഗണന നൽകി കൊണ്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി
പ്രളയത്തിൽനഷ്ടപ്പെട്ട കാര്‍ഷിക മേഖലയെ
പുനസ്ഥാപിക്കുന്നതിന് ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് സംയുക്ത പ്രൊജക്ടുകള്‍ക്ക്
മുന്‍ഗണന നൽകി കൊണ്ടും
കര്‍ഷകര്‍ക്ക് ഹെക്ടറിന് പതിനേഴായിരം രൂപയുടെ ധന
സഹായം ലഭിക്കുന്ന പദ്ധതികളാണ് സെമിനാറിൽ അവതരിപ്പിച്ചത്
പ്രളയ ദുരന്തത്തിൽക്ഷീര കര്‍ഷകര്‍ക്കുണ്ടായനഷ്ടം നികത്തുന്നതിന് പാലുൽ
പ്പാദന ബോണസും, തീറ്റപ്പുൽകൃഷി, കാലിത്തീറ്റഎന്നിവയും നൽകി സഹായിക്കുന്നതിന് പദ്ധതി വിഭാവനം ചെയ്യുന്നു.
ഭിന്നശേഷിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഉപകരണങ്ങള്‍ എന്നിവ നൽകുന്നതിന്
ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് പ്രൊജക്ടുകള്‍ നടപ്പിലാക്കും
വയോജനങ്ങള്‍ക്ക്
ആരോഗ്യ മേഖലയിലും മറ്റ് ഉപകരണങ്ങള്‍ നൽകുന്നതിനും ,പഞ്ചായത്തുമായി സഹകരിച്ച്
സംയുക്ത പ്രൊജക്ടുകള്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട് 
വനിതകള്‍ക്ക് സ്വയം
തൊഴിൽസംരംഭങ്ങള്‍ക്ക് മുന്തിയ പരിഗണന നൽകും
എല്ലാമേഖലകളെയും
ഉള്‍ക്കൊള്ളിച്ചു കൊണ്ട്
ഒരു സമഗ്ര പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.
2019 -20 വര്‍ഷത്തിൽ 10 കോടി മുപ്പത് ലക്ഷത്തി അമ്പത്തിനാലായിരം രൂപയുടെപദ്ധതിക്കാണ് ഭരണ സമിതി അംഗീകാരം നൽകിയിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. പ്രഭാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാബാബു അദ്ധ്യക്ഷത വഹിച്ച: ദുരിതാശ്വാസ, പ്രവര്‍ത്തനങ്ങളിൽമികച്ച സേവനം അനുഷ്ഠിച്ച
മാനന്തവാടി തഹസിൽദാർ എൻ.ജെ.ഷാജുവിനെആദരിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ.ദേവകി
ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ  ഉഷാകുമാരി, എ. എൻ.പ്രഭാകരൻ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.തങ്കമണി,.തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിഷാസുരേന്ദ്രൻ,
ആരോഗ്യം-വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ തങ്കമ്മ യേശുദാസ്,
ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സൺ കെ.കെ.സി മൈമൂന
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ
പ്രീതാരാമന്‍.എൻ .എം. ആന്റണി 
ദിനേശ് ബാബു.എ.പി.വത്സന്‍ : ബ്ലോക്ക് പഞ്ചായത്ത് അംഗം ഡാനിയൽ ജോർജ്, 
.ബിന്ദു ജോണ്‍ .ഫാത്തിമ ബീഗം .സതീഷ്‌കുമാര്‍ ജി.ഇ.ഒ.റ്റി.യു. പ്രിൻസ്. എന്നിവർ സംബന്ധിച്ചു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കമർ ലൈല വെള്ളമുണ്ട പദ്ധതി അവതരണവും
ആസൂത്രണസമിതി വൈസ് ചെയർ മംഗലശ്ശേരി നാരായണൻ പദ്ധതി വിശദീകരിക്കുകയും ചെയ്തു
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ. പൈലി സ്വാഗതവും  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.പ്രദീപ് കുമാർ നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *