April 20, 2024

നീലഗിരി സൈക്കിള്‍ റാലി ഒമ്പതിന് ആരംഭിക്കും; 29 വിദേശികള്‍, 17 വനിതകള്‍, 950ലധികം കിലോമീറ്റര്‍

0
Img 20181205 Wa0006


– റാലി ഡിസംബര്‍ 9 മുതല്‍ 16 വരെ; ലോകമെങ്ങുമുള്ള 110 സൈക്ലിസ്റ്റുകള്‍ പങ്കെടുക്കും

– ഡിസംബര്‍ 9ന് വൈകിട്ട് ബത്തേരിയില്‍ എത്തും; അടുത്ത ദിവസം ഊട്ടിയിലേക്കു തിരിക്കും

– ഊട്ടിയില്‍നിന്ന് ഡിസംബര്‍ 15ന് വൈകിട്ട് വീണ്ടും കല്‍പ്പറ്റയില്‍ എത്തും 


കല്‍പ്പറ്റ: റൈഡ് എ സൈക്കിള്‍ ഫൗണ്ടേഷന്റെ (ആര്‍എസി-എഫ്) വാര്‍ഷിക പരിപാടിയായ ടൂര്‍ ഓഫ് നീലഗിരി സൈക്കിള്‍ റാലിയുടെ 11-ാമത് പതിപ്പ് ഡിസംബര്‍ ഒമ്പതിന് തുടക്കം കുറിക്കും. 16ന് അവസാനിക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ മൂന്നു സംസ്ഥാനങ്ങളിലെ പശ്ചിമ ഘട്ട മലനിരകളിലൂടെ 950ലധികം കിലോമീറ്റര്‍ ദൂരം റൈഡര്‍മാര്‍ സൈക്കിള്‍ ചവിട്ടും. ഈ വര്‍ഷത്തെ ടൂറില്‍ 110 സൈക്ലിസ്റ്റുകള്‍ പങ്കെടുക്കുന്നുണ്ട്. 13 രാജ്യങ്ങളില്‍ നിന്നുള്ള 29 വിദേശികളും ഇതില്‍ ഉള്‍പ്പെടും. മൊത്തം 17 വനിത റൈഡര്‍മാര്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ ആറു പേര്‍ വിദേശികളാണ്.  


മൈസൂരുവില്‍ ആരംഭിക്കുന്ന റാലി ഹസ്സന്‍, കുശാലനഗര്‍, സുല്‍ത്താന്‍ ബത്തേരി, ഉദഗമണ്ഡലം (ഊട്ടി), കല്‍പ്പറ്റ എിവിടങ്ങളിലൂടെ സഞ്ചരിച്ച് മൈസൂരുവില്‍ തന്നെ തിരിച്ചെത്തും. നാലാം ദിവസം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഊട്ടിയിലേക്കുള്ള യാത്രയില്‍ റൈഡര്‍മാര്‍ കാല്‍ഹട്ടി ഘട്ട് മല ചവിട്ടിക്കയറും. ലോകത്ത് ഏറ്റവും ബുദ്ധിമുട്ടുള്ള സൈക്കിള്‍ കയറ്റങ്ങളിലൊന്നാണിത്. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന സൈക്കിളിങ് ടൂര്‍ അവിസ്മരണീയമായ മലനിരകളിലൂടെയും പ്രകൃതി രമണീയമായ കാഴ്ചകളിലൂടെയും കാപ്പി, തേയില പ്ലാന്റേഷനിലൂടെയുമാകും പിന്നിടുക. 


സൈക്കിളിലൂടെ പ്രകൃതിയെ അനുഭവിക്കുക എന്ന നീലഗിരി ടൂറിന്റെ സന്ദേശം തന്നെയാണ് ഇത്തവണയും ആവര്‍ത്തിന്നതെന്ന് ആര്‍എസി-എഫ് സഹസ്ഥാപകന്‍ ദീപക് മജിപട്ടീല്‍ പറഞ്ഞു. ഓരോ പതിപ്പും റൈഡര്‍മാരുടെ മനസില്‍ പതിഞ്ഞു കിടക്കും. ഇത്തവണ ഏഴു പേര്‍ ഡെന്‍മാര്‍ക്കില്‍ നിന്നും നാലു പേര്‍ യുഎസില്‍നിന്നും, മൂന്നു പേര്‍ വീതം ഓസ്‌ട്രേലിയ, ജര്‍മനി, യുകെ എന്നിവിടങ്ങളില്‍ നിന്നും ബല്‍ജിയം, കാനഡ എന്നിവിടങ്ങളില്‍ നിന്നും രണ്ടു പേര്‍ വീതവും ഓസ്ട്രിയ, ഗ്രീസ്, മലേഷ്യ, ഫിലിപ്പൈന്‍സ്, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരും പങ്കെടുക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.  


നിലവിലെ ഇന്ത്യാ എംടിബി ചാംപ്യന്‍ കിരണ്‍ കുമാര്‍ രാജു, മുന്‍ റോഡ് ചാംപ്യന്‍ നവീന്‍ ജോണ്‍, 1984ലെ റോഡ് സൈക്ലിങ് ഒളിംപിക് ഗോള്‍ഡ് മെഡല്‍ ജേതാവ് അലക്‌സി ഗ്രെവാള്‍ തുടങ്ങിയവര്‍ ഇത്തവണത്തെ റൈഡില്‍ പങ്കെടുക്കുന്നു. കൂടാതെ റൈഡില്‍ പങ്കെടുക്കുന്ന ചിലര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍കൂടി ലക്ഷ്യം വെക്കുന്നു. സിതാ ഭടേജ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റള്‍ ബംഗലുരു, ഇക്ഷ ഫൗണ്ടേഷന്‍ ബംഗലുരു, ടോണ്‍സ് വാലി കമ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ ഒഫ് കലാപ് ട്രസ്റ്റ് ഉത്തരാഖണ്ഡ്, വിദ്യോദയ സ്‌കൂള്‍ ഗൂഡല്ലൂര്‍, കെന്നത്ത് ആന്‍ഡേഴ്‌സണ്‍ നേചര്‍ സൊസൈറ്റി ഹൊസൂര്‍, ആദിത്യ മേത്ത ഫൗണ്ടേഷന്‍ ഹൈദരാബാദ് എന്നിവയ്ക്കു വേണ്ടിയാണ് അവര്‍ സൈക്കില്‍ ചവിട്ടുക. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *