June 20, 2026

കൽപ്പറ്റ ജി.എസ്.ടി. ഓഫീസ് ഹരിത ചട്ടം മാതൃകയാക്കാം ; ജില്ലാ കളക്ടർ

0
G-S-T-Officile-haritha-pachakkari-krishi-collector-vilavedukunnu
By ന്യൂസ് വയനാട് ബ്യൂറോ
പൂർണ്ണമായി ഹരിതചട്ടം പാലിച്ച ജില്ലയിലെ ജി.എസ്.ടി. ഓഫീസ് ഡെപ്യൂട്ടി
കമ്മീഷണർ ഓഫീസ് ജില്ലാ കളക്ടർ എ.ആർ.അജയകുമാർ സന്ദർശിച്ച് പ്രവർത്തനത്തിൽ
തൃപ്തി രേഖപ്പെടുത്തുകയും ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തു. ഇത് എല്ലാവരും
മാതൃകയാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റിന് സമീപം
ഒരു തുു ഭൂമി പോലുമില്ലാത്ത ജി.എസ്.ടി. ഓഫീസ് നിത്യോപയോഗത്തിന് ആവശ്യമായ
എല്ലാ പച്ചക്കറികളും കൃഷി ചെയ്യുന്നു്. ഓഫീസിന് മുന്നിൽ ചെടികൾ വച്ച്
പിടിപ്പിച്ചാണ് ജി.എസ്.ടി. ഓഫീസ് ഹരിത സൗഹൃദ പ്രവർത്തനം ആരംഭിച്ചത്. ജൈവ
മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും തരം തിരിച്ച് സൂക്ഷിക്കാൻ ബിന്നുകൾ സ്ഥാപിച്ചും
ഭക്ഷണ അവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയുമാണ്
പൂർണ്ണമായി ഹരിതചട്ട ഓഫീസായത്. ഓഫീസിൽ ഡിസ്‌പോസിബിൾ പാത്രങ്ങൾ
ഒഴിവാക്കിയും ബോൾ പോയിന്റ് പേനകൾക്ക് പകരം മഷി പേനകൾ ഉപയോഗിച്ചും
മാലിന്യങ്ങൾ ഉാകുന്നത് തടഞ്ഞു. ഗ്രീൻ പ്രോട്ടോകോൾ ഉറപ്പാക്കുന്നതിന്
ജീവനക്കാരെ സംഘങ്ങളായി തിരിച്ച് ചുമതല നൽകി പ്രവർത്തനം കുറ്റമറ്റ രീതിയിൽ
പുരോഗമിക്കുന്നു.
വെണ്ട, തക്കാളി, മുളക്, ബീൻസ്, വഴുതന, കാബേജ്, ക്വാളിഫ്‌ളവർ, പയർ, പടവലം,
ബ്രൊക്കോളി എന്നിങ്ങനെ എല്ലാത്തരം പച്ചക്കറികളും ജൈവവളം ഉപയോഗിച്ച്
ഉൽപ്പാദിപ്പിക്കുന്നു്. ഡെപ്യൂട്ടി കമ്മീഷണർ അനിൽ വി നായർ, അസി.കമ്മീഷണർ
(ഇന്റലിജൻസ്) എൻ. രജനി, അസി.കമ്മീഷണർ ശ്രീകാന്ത് എന്നിവർ ചേർന്ന് ജില്ലാ
കളക്ടറെ സ്വീകരിച്ചു.
 മട്ടുപ്പാവു കൃഷിയിലെ വിളവെടുപ്പ് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു. ഗ്രോ
ബാഗിൽ മട്ടുപ്പാവിലുടനീളം കൃഷി ചെയ്തിട്ടുള്ള വിളകളെല്ലാം ജില്ലാ കളക്ടർ നടന്നു
കണ്ടു. കൃഷി ചെയ്യാൻ ഭൂമി വേണ്ടാ എന്നതിന് തെളിവാണ് ജി.എസ്.ടി. ഓഫീസ്
ജീവനക്കാർ മട്ടുപ്പാവ് കൃഷിയിലൂടെ തെളിയിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹരിത
കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബി.കെ.സുധീർ കിഷൻ, ശുചിത്വ മിഷൻ
കോ-ഓർഡിനേറ്റർ പി.എ.ജസ്റ്റിൻ, അസി.കോ-ഓർഡിനേറ്റർമാരായ എ.കെ.രാജേഷ്,
പി.രാജേന്ദ്രൻ അസി.എഡിറ്റർ എൻ.സതീഷ് കുമാർ എന്നിവർ ജില്ലാ കളക്ടർക്കൊപ്പം
ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *