ബോധവൽകരണ ക്ലാസ് നടത്തി
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എസ്.എൻ.എഫ് അറ്റ് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി
സുരക്ഷിതാഹാരം ആരോഗ്യത്തിന് ആധാരം എന്ന വിഷയത്തിൽ ജില്ലയിലെ സ്‌കൂൾ
വിദ്യാർത്ഥികൾക്കായി ബോധവൽകരണ ക്ലാസ് നടത്തി. ജില്ലയിലെ 6 സ്‌കൂളുകളിലെ 8, 9,
10 ക്ലാസുകളിലെ തെരഞ്ഞെടുത്ത 100 കുട്ടികൾക്കായാണ് ക്ലാസ് നടത്തിയത്.
ഭക്ഷണത്തിലെ മായം എങ്ങനെ കണ്ടെത്താം എന്ന വിഷയത്തെ കുറിച്ചുള്ള ഹ്രസ്വചിത്രവും
പ്രദർശിപ്പിച്ചു. ജില്ലാ ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണർ പി.ജെ.വർഗ്ഗീസ്, കൽപ്പറ്റ
സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ എം.കെ. രേഷ്മ എന്നിവർ നേതൃത്വം നൽകി.





Leave a Reply