April 20, 2024

ജനുവരി ഒന്നു മുതൽ പൊതുപരിപാടികളിൽ പ്ലാസ്റ്റിക്കിന് നിരോധനം

0
ജില്ലയിൽ ജനുവരി ഒന്നു മുതൽ പൊതുപരിപാടികളിൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത്
നിരോധിക്കും. ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ
ചേർന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുടെയും രാഷ്ട്രീയ കക്ഷി
പ്രതിനി ധികളുടെയും യോഗത്തിലാണ് തീരുമാനം. വീടുകളിലും ഓഡിറ്റോറിയങ്ങളിലും നടത്തുന്ന വിവാഹ മുൾപ്പെടെയുളള ചടങ്ങുകളിലും ഭക്ഷണം നൽകുന്ന തിന് പ്ലാസ്റ്റിക് പാത്ര
ങ്ങൾ ഉപയോഗിക്കുന്നത് തടയും. ആവശ്യമെങ്കിൽ ഭക്ഷണം നൽകുന്ന തിന് പാത്രങ്ങൾ,
ഗ്ലാസുകൾ തുടങ്ങിയവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകർമ്മ സേനകളുടെ
നേതൃത്വത്തിൽ വിതരണം ചെയ്യും. ഇവ വാങ്ങുന്നതിന് ഓരോ പഞ്ചായത്തും പ്രത്യേകം
പ്രോജക്ടുകൾ വെക്കാനും യോഗത്തിൽ തീരുമാനിച്ചു. ജില്ലാഭരണകൂടം, ഹരിത കേരള
മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ 
വികസന പദ്ധതികളുടെ ഭാഗ മായാണ് നടപടി.
 മാലിന്യ സംസ്‌കരണത്തിനും ശുചിത്വ ബോധവത്കരണത്തിനും ജില്ലയിൽ പുതിയൊരു
സംസ്‌കാരം താഴെത്തട്ടിൽ നിന്നും വളർത്തിയെടുക്കുക, ഹരിത ചട്ടം നിർബന്ധമാക്കുക
എന്നിവയാണ് പരിസ്ഥിതി സൗഹൃദ വികസനത്തിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഓരോ പഞ്ചായത്തിലും രൂപീകരിക്കപ്പെട്ട വാർഡ് സമിതികളുടെ യോഗം
അടുത്ത ആഴ്ച്ച ചേരണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. തുടർന്ന് ഡിസംബർ മൂന്നാം
വാരം പഞ്ചായത്ത് തലത്തിൽ വിപുലമായ ശുചിത്വസംഗമങ്ങൾ സംഘടിപ്പിക്കണം. സംഗമങ്ങളിൽ ശുചിത്വവും മാലിന്യ സംസ്‌ക്കര ണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ സംബന്ധിച്ച്
ക്ലാസുകൾ നടത്തണമെന്നും ജില്ലാകളക്ടർ പറഞ്ഞു. മുഴുവൻ പഞ്ചായത്തുകളിലും
മാലിന്യ സംഭരണ കേന്ദ്രങ്ങൾ (എം.സി.എഫ്) സ്ഥാപിക്കുന്നതോടെ അജൈവ മാലിന്യ
സംസ്‌ക്കരണത്തിൽ ഹരിതകർമ്മ സേനകളുടെ സേവനം കൂടുതൽ ഉപയോഗപ്പെടുത്താൻ
സാധിക്കുമെന്ന് യോഗം വിലയിരുത്തി. തൽക്കാലം ഹരിതകർമ്മ സേനകൾക്ക് നൽകേണ്ട
യൂസർ ഫീ പഞ്ചായത്തുകൾ തന്നെ നിശ്ചയിക്കും. വരൾച്ചയെ പ്രതിരോധിക്കാൻ
പഞ്ചായത്തടിസ്ഥാനത്തിൽ കൈത്തോടുകളും പുഴകളും പുനരുജ്ജിവിപ്പിക്കാനുളള
പദ്ധതികളും ഇതോടൊപ്പം നടപ്പാക്കും. ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ ഡിസംബർ
8 ന് ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന പുനരുജ്ജീവന യഞ്ജം വിജയിപ്പിക്കാനും
യോഗം തീരുമാനിച്ചു.
 യോഗത്തിൽ ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ബി.കെ. സുധീർകിഷൻ,
ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എ. ജസ്റ്റിൻ, കോർഡിനേറ്റർമാരായ എ.കെ.
രാജേഷ്, രാജേന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധി പി. ഗഗാറിൻ തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *