July 25, 2026

നവോത്ഥാന സംരക്ഷണ സദസ്സ് എട്ടിന്

0
IMG_20181206_122559
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഡിസംബർ എട്ടിന് വൈകിട്ട് 3 മണിക്ക് കൽപ്പറ്റ വിജയാ പമ്പ്  പരിസരത്ത് വെച്ച് നവോത്ഥാന സംരക്ഷണ സദസ്സ് സംഘടിപ്പിക്കുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ  അറിയിച്ചു. .പരിപാടിയോടനുബന്ധിച്ച് 8 ന്   ഉച്ചക്ക് 2 മണിക്ക് നടക്കുന്ന തെരുവോര ചിത്രരചനാ  സംഗമത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രകാരന്മാർ ചിത്രങ്ങൾ വരക്കും. എം. എൽ .എ സി .കെ ശശീന്ദ്രൻ അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രമുഖ ചിന്തകൻ  സണ്ണി എം കപിക്കാട് മുഖ്യ പ്രഭാഷണം നടത്തും. സി. കെ ജാനു, എഴുത്തുകാരി സി .എസ്. ചന്ദ്രിക, ദേശീയ അവാർഡ് ജേതാവ് അനീസ്. കെ. മാപ്പിള, എസ് ശ്രീജിത്ത്, എം മധു, പി കെ സുരേഷ് എന്നിവർ സംസാരിക്കും. 
        വയനാട് ടി.എസ്. പഠനകേന്ദ്രം, പുരോഗമന കലാസാഹിത്യ സംഘം. ,ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കവി സമ്മേളനത്തിൽ പ്രമുഖ കവികൾ പങ്കെടുക്കുമെന്നും ഇവർ അറിയിച്ചു. എം. മധു, പി.ടി. സുഗതൻ,  എൻ.കെ. ജോർജ് മാസ്റ്റർ,  കെ.ബാബുരാജ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *