May 9, 2026

കുട്ടികൾക്കായി’കമ്പ്യൂട്ടർ ചാലഞ്ച് ‘ഏറ്റെടുത്തു വിജയിപ്പിച്ച് അധ്യാപകർ

0
IMG-20181207-WA0003
By ന്യൂസ് വയനാട് ബ്യൂറോ
പയ്യമ്പള്ളി സെന്റ് കാതറൈൻസ് ഹയർ സെക്കന്ററി സ്കൂളിലെ നവീകരിച്ച ഹൈസ്കൂൾ, യു പി, എൽ പി കമ്പ്യൂട്ടർ ലാബുകളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഫാദർ ജോയ് പുല്ലംകുന്നേൽ നിർവഹിച്ചു. നിലവിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടറുകൾ  ഉപയോഗപ്രദം അല്ലാതായതിനെ തുടർന്ന് സ്കൂളിലെ കമ്പ്യൂട്ടർ പഠനം സുഗമമായി നടന്നുപോകേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ സ്കൂളിലെ അധ്യാപകരും അനധ്യാപകരും കുട്ടികൾക്കായി "കമ്പ്യൂട്ടർ ലാബ് " ചാലഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഇതിനായി സ്കൂളിലെ മുഴുവൻ സ്റ്റാഫിൽ നിന്നും 5ലക്ഷം രൂപ സ്വരൂപിച്ചാണ് കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങിയത്.  ഹെഡ്മാസ്റ്റർ പീറ്റർ കുരുവിള, പി ടി എ പ്രസിഡന്റ്‌ ജോൺ പി സി,സോവിനോ ജോസഫ്,ജോഷി ജോർജ്, സ്റ്റീജി സ്കറിയ, സജിൻ ജോസ്  എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *