കെല്ലൂർ കാരക്കാമലയിൽ വീട് കുത്തിതുറന്ന് 40 പവൻ സ്വർണ്ണം കവർന്നു.
പനമരം ഗ്രാമ പഞ്ചായത്തംഗം കെല്ലൂർ കാരക്കമല കാട്ടിൽ ഉസ്മാന്റെ വീട്ടിൽ നിന്നുമാണ് 40 പവൻ സ്വർണ്ണാഭരണം കവർന്നത്. പണമോ മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. .ഇന്നലെ രാത്രി ഏഴ് മണിയോടെ
വീട്ടുകാർ തൊട്ടടുത്ത തറവാട് വീട്ടിൽ പോയ സമയത്താണ് മോഷണം നടത്തിയത് .പനമരം പോലിസ് അന്വേഷണം തുടങ്ങി. രണ്ട് മാസം മുമ്പാണ് തൊട്ടടുത്ത പീച്ചംങ്കോട് നിന്ന് അച്ചിട്ട വീട് കുത്തിതുറന്ന് 35 പവൻ സ്വർണ്ണം മോഷണം പോയത്.





Leave a Reply