March 28, 2024

കോട്ടനാട് പ്ലാന്റേഷനെതിരെ ശക്തമായ സമരപരിപാടികൾക്കൊരുങ്ങി യുവജനതാദൾ

0
Img 20181207 Wa0051
കൽപ്പറ്റ : മേപ്പാടി ഗ്രാമപഞ്ചായത്തിലെ കോട്ടനാട് മുന്നൂറോളം കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന കോട്ടനാട് പ്ലാന്റേഷനെതിരെ ശക്തമായ സമരപരിപാടികൾക്ക്‌ രൂപം നൽകാൻ ഒരുങ്ങുകയാണെന്ന് യുവജനതാദൾ ജില്ലാ പ്രസിഡന്റ് യു.എ അജ്മൽ സാജിദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രദേശവാസികൾക്ക് പൊതു റോഡുമായി ബന്ധപ്പെടാനുള്ള ഗതാഗത മാർഗങ്ങൾ വേലി കെട്ടിയും മതിൽ കെട്ടിയും തടഞ്ഞിരിക്കുകയാണ്. കോട്ടനാട്  പ്രദേശത്തെ തൊണ്ണൂറ് ശതമാനം ജനങ്ങളും താമസിക്കുന്നത് എസ്റ്റേറ്റുമായി ചുറ്റപ്പെട്ട പാടികളിലും വീടുകളിലുമാണ്.നിലവിൽ മൂന്നടിയിൽ കുറഞ്ഞ നടപ്പാതയാണ്  ആനക്കാട് കോളനി, ഉരുളിക്കുന്ന്, ചപ്പ് റാട്ടക്കുന്ന് ,20 സെന്റ് കോളനി, അമ്പലക്കുളം, ചുങ്കത്തറ എന്നിവിടങ്ങളിലെ പ്രദേശവാസികൾക്കുള്ളത്.ഈ പ്രദേശങ്ങളിൽ അമ്പലം, ആദിവാസി കോളനികൾ , മുസ്ലിം ഹിന്ദു ശ്മശാനങ്ങൾ തുടങ്ങിയവയുണ്ട്. ക്യാൻസർ രോഗികൾ ഉൾപ്പെടെ താമസിക്കുന്ന പ്രദേശത്ത് രോഗികളെയും, ഗർഭിണികളെയും കസേരകളിൽ ഇരുത്തി വളരെ ബുദ്ധിമുട്ടി എടുത്തുകൊണ്ട് പോകേണ്ട സാഹചര്യമാണുള്ളത്. ആശുപത്രിയിലേക്ക് എടുത്ത് കൊണ്ടുപോകുന്ന  വഴിയിൽ രോഗി മരണപ്പെട്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. വീടു നിർമ്മാണ സാമഗ്രികൾ വളരെ ബുദ്ധിമുട്ടിയാണ് അതാത് സ്ഥലങ്ങളിൽ എത്തിക്കുന്നത് കൂടാതെ വിദ്യാർത്ഥികളും വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചാണ് യുവജനതാദൾ ശക്തമായ സമര പരിപാടികൾ രൂപം നൽകുന്നത്. ഒമ്പതാം തിയ്യതി കുന്നമ്പറ്റയിൽ വെച്ച് സമരപ്രഖ്യാപന കൺവെൻഷൻ വിളിച്ചുചേർക്കും. പത്രസമ്മേളനത്തിൽ യുവജനതാദൾ ജില്ലാപ്രസിഡണ്ട് യു.എ അജ്മൽ സാജിദ് ,ജനറൽസെക്രട്ടറി സി.പി റഹീസ്, കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ട് ഷൈജൽ കൈപ്പ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *