March 28, 2024

റിക്കോര്‍ഡ് തിരുത്തി തരുവണയിലെ രക്തദാനക്യാമ്പ്.

0
Screenshot 2018 12 07 22 22 16 497 Com.google.android.apps .docs
വെള്ളമുണ്ട;ജില്ലയില്‍ രക്തദാന ക്യാമ്പുകളിലൂടെ ശേഖരിക്കുന്ന രക്തത്തിന്റെ അളവില്‍ റിക്കോര്‍ഡ് സ്ൃഷ്ടിച്ചു കൊണ്ട് തരുവണയില്‍ രക്തദാനക്യാമ്പ്.രക്തദാതാക്കളുടെ എണ്ണത്തിലാണ് തരുവണ പള്ളിയാല്‍ കുടുംബം ഇന്നലെ നടത്തിയ ക്യാമ്പില്‍ മുന്‍ റിക്കോര്‍ഡുകള്‍ മറികടന്നത്.ജില്ലാ ആശുപത്രിയിലെ രക്തബാങ്കിന്റെ സഹകരണത്തോടെ വിവധ സംഘടനകളും കൂട്ടായ്മകളും നടത്തുന്ന രകതദാന ക്യാമ്പുകളില്‍ നിന്നും ഒരു ദിവസം ശേഖരിക്കുന്ന രക്തത്തിന്റെ അളവ് ശരാശരി 80 യൂണിറ്റാണ്.കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ഒരു ദിവസം ലഭിച്ച ഏറ്റവും കൂടിയ അളവ് രക്തം 85 യൂണിറ്റായിരുന്നു.എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ തരുവണയില്‍ വെച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പിലാണ് റിക്കോര്‍ഡ് രക്തദാതാക്കളെത്തിയത്.സ്ത്രീകളുള്‍പ്പെടെയെത്തിയ 130 ദാതാക്കളില്‍ നിന്നും 106 പേരുടെ രക്തമാണ് ശേഖരിച്ചത്.ഈ മാസാവസാനം നടത്തുന്ന പള്ളിയാല്‍ കുടുംബ സംഗമത്തിനോടനുബന്ധിച്ചുള്ള വിവിധ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.പള്ളിയാല്‍ കുടുംബാംഗങ്ങള്‍ക്ക് പുറമെ നാട്ടുകാരും വിവിധ സംഘടനകളിലെ പ്രവര്‍ത്തകരും രക്തദാനത്തില്‍ പങ്കെടുത്തു.രക്തദാന ക്യാമ്പ് വെള്ളമുണ്ട പഞ്ചായത് പ്രസിഡന്റ് പി തങ്കമണി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ബക്കര്‍ അദ്ധ്യക്ഷം വഹിച്ചു.ജില്ലാ ആശുപത്രിയിലെ രക്തബാങ്ക്  ചുമതലയുള്ള ഡോ.ഷെറിന്‍,മേരി,ഡോ.നൗഷാദ്,ഇബ്രാഹിം,നാസര്‍,അബൂബക്കര്‍,മൊയ്തൂട്ടി തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
ഫോട്ടോ- പള്ളിയാല്‍ കുടുംബ സംഗമത്തോടനുബന്ധിച്ച് തരുവണയില്‍ നടത്തിയ രക്തദാന ക്യാമ്പ് പഞ്ചായത്ത്  പ്രസിഡന്റ് പി തങ്കണി ഉദ്ഘാടനം ചെയ്യുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *