April 27, 2024

അനിൽകുമാറിന്റെ കുടുംബത്തിന് നീതി ലഭിക്കുവെരെ ഏത് അറ്റവരെയും പോകാൻ തയ്യാർ; മഹിളാ കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റി

0
Img20181206163959

തലപ്പുഴ സഹകരണ ബാങ്ക് ജീവനക്കാരനായ അനിൽ കുമാർ ആത്മഹത്യ കുറുപ്പിൽ പരാമർശിച്ചിരിക്കുന്ന വ്യക്തിക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്ത് അറസ്റ്റ് ചെയ്യണം. മരണവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകരായ ബാങ്ക് ജീവനക്കാരെയെല്ലാം ചോദ്യം ചെയ്യണമെന്നും, അനിൽകുമാറിന്റെ ആത്മഹത്യ മൂലം ആ കുടുംബം വഴിയാതാരമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ കാലയളവിലുള്ള എല്ലാ സാലറിയും, സാമ്പത്തിക ഇടപാടുകളും പുന:പരിശോധന നടത്തണം. ജീവിച്ചിരിപ്പുള്ള കാലയളവിൽ ശബളം ലഭിക്കാത്തതും, സാമ്പത്തിക പരാധീനതയും, മാനസിക പിരിമുറുക്കങ്ങളുമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. മേൽ കാര്യങ്ങളെല്ലാം മരണക്കുറുപ്പിൽ വ്യക്തമായി എഴുതിയിട്ടുണ്ട്. ജോലി സമയത്ത് ലഭിക്കാത്ത മുഴുവൻ ശബളവും അദേഹത്തിന്റെ കുടുംബത്തിന് ലഭ്യമാക്കണം.കുട്ടികളുടെ വിദ്യഭ്യാസം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.അനിൽകുമാറിന്റെ കുടുംബത്തിന് ബാങ്കിൽ നിന്നും പ്രതിമാസം നിശ്ചിത തുക ലഭ്യമാക്കണം.കത്തിൽ പരാമർശിച്ചിരിക്കുന്ന വാസുവുവിനെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണം.സി.പി.എം.ബ്രാഞ്ച് സെക്രട്ടറിയായ വാസുവിനെ സി.പി.എം. പാർട്ടി അദ്ദേഹത്തെ ജോലിയിൽ നിന്നും, പാർട്ടിയിൽ നിന്നും പുറത്താക്കിയിരിക്കുന്നത് സി.പി.എം. പാർട്ടിയുടെ മുഖം രക്ഷിക്കലാണ് നടന്നിരിക്കുന്നത്.ഇതിൽ ബ്രാഞ്ച് സെക്രട്ടറി വാസുവിനും, സി.പി.എം. പാർട്ടിയ്ക്കും ആത്മഹത്യയിൽ പങ്കുണ്ട്. ഈ മരണം എസ്.പി. റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണം.പ്രത്യേകിച്ച് സി.പി.എം.സംസ്ഥാന ഭരിക്കുന്നതിനാൽ കേസ്സ് അട്ടിമറിക്കാൻ സാദ്ധ്യതയുണ്ട്. അനിൽകുമാറിന്റെ കുടുംബത്തിനും നീതി ലഭിക്കുവെരെ ഏത് അറ്റവരെയും പോകാൻ തയ്യാറാണെന്ന് മഹിളാ കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റി അനിൽകുമാറിന്റെ കുടുംബം സന്ദർശിച്ച് ഭാര്യ ബിന്ദുവിന് ഉറപ്പ് നൽകി. മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസിന്റെ നേതൃത്വത്തിൽ, കാർത്ത്യായനി, അഡ്വ: ഗ്ലാഡീസ് ചെറിയാൻ, ഉഷാകാവുങ്കൽ, ശാന്താ വിജയൻ ,മീനാക്ഷി, ലൈജി തോമസ്, മേരീ ദേവസ്യ എന്നിവരും സന്ദർശിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *