April 25, 2024

വയനാട്ടുകാർ ഞങ്ങളുടെ അതിഥികൾ ; ജിത്തു തമ്പുരാൻ

0
Img 20181208 Wa0021
കെ. ജാഷിദ്, ജിൻസ് തോട്ടുംകര
കൽപ്പറ്റ: 
കേരള ചിത്രകലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദ്വിദിന ചിത്രകലാ ക്യാമ്പിന് ഇന്നു തുടക്കമായി. വയനാട്ടുകാരെ അതിഥികളാക്കി മറ്റുള്ള ജില്ലയിലെ ചിത്രകലാ കാരൻന്മാരാണ് ഇത്തവണ ചിത്രകലാ ക്യാമ്പിൽ എത്തിയിട്ടുള്ളതെന്ന് കവിയും ചിത്രകലാകാരനുമായ ജിത്തു തമ്പുരാൻ പറഞ്ഞു. രണ്ടു ദിവസങ്ങിലായി നടക്കുന്ന ഈ ദ്വിദിന ചിത്രകലാ ക്യാമ്പ് കാവുമന്ദം കർലാട് തടാക കരയിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. 
പ്രളയബാധിത പ്രദേശത്തെ ആദിവാസി കുട്ടികളെ സഹായിക്കുക, ചിത്രകലാ പരിഷത്ത് സംഘടന കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുക, മറ്റു ജില്ലയിലെ ചിത്രകലാകരൻന്മാരെ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് ചിത്രകലാ ക്യാമ്പിൽ മുന്നേട്ടുവെയ്ക്കുന്നത്. 
              അൻപതിനായിരം രൂപ വരെ വിലയുള്ള ഈ ചിത്രങ്ങൾ തൊണ്ണൂറു ശതമാനം വില കുറവിൽ വിൽപ്പന നടത്തി ലഭിക്കുന്ന പണം കൊണ്ടാണ് സഹായ പ്രവർത്തനങ്ങൾ നടത്തുന്നത്. ദേശീയ, അന്തർദേശീയ, സംസ്ഥാന തലത്തിലുള്ള ചിത്ര കലാകാരൻന്മാരാണ് ഇവിടെ എത്തിയിട്ടുള്ളത്. വയനാടിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തവണ ചിത്രകലാ ക്യാമ്പ് കർലാടിൽ നടത്തുന്നത്. ഈ ചിത്രങ്ങൾ വയനാട്ടിലെ എല്ലാ ആർട്ട് ഗ്യാലറികളിലും പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. കണ്ണൂർ ചിത്രകലാ പരിഷത്തിന്റെ പ്രസിഡന്റ്  കേണൽ വി .പി .സുരേഷാണ്  ചിത്രകലാ ക്യാമ്പിന്റെ ഡയറക്ടർ. നാടൻപാട്ട്, കവി സമ്മേളനം, കാരിക്കേച്ചർ രചന, കരകൗശല നിർമ്മാണം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *