November 5, 2026

ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഞായറാഴ്ച്ച

0
IMG-20181208-WA0020
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ ) ജില്ലാ സമ്മേളനം ഞായറാഴ്ച്ച മുട്ടിൽ പഞ്ചായത്ത് ഹാളിൽ നടക്കും. കാലഘട്ടത്തിൻറെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സെയിൽസ്മാൻമാരുടെ നിലനിൽപ്പിന് ആവശ്യമായ നിയമ പരിഷ്കരണങ്ങൾ കൊണ്ടു വരണമെന്നാണ് സംഘടനയുടെ ആവശ്യം.  മുൻ എം എൽ എ യും നിലവിലെ എ.കെ.ആർ.ആർ.ഡി.എ സംസ്ഥാന പ്രസിഡന്റുമായ അഡ്വ.ജോണി നെല്ലൂർ സമ്മേളനം ഉദ്ഘാടനം നിർവ്വഹിക്കും.ജില്ലാ പ്രസിഡണ്ട് പി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിക്കും. സീനിയർ വൈസ് പ്രസിഡണ്ട് സി വി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് മുതിർന്ന വ്യാപാരികളെ ആദരിക്കൽ ,പുതുതായി കടന്നുവന്ന പ്രവർത്തകരെ സ്വീകരിക്കൽ ,കലാവിരുന്ന് എന്നിവ ഉണ്ടാകും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *