March 29, 2024

വയനാട് കലോത്സവ വിവാദം കൊഴുക്കുന്നു : ലോകായുക്ത വഴി പോയ നീരജക്കും റെക്കോർഡ് വിജയം.

0
Img 20181208 Wa0038
പരക്കെ ആക്ഷേപമുയർന്ന ഇത്തവണത്തെ വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ വിവാദം കൊഴുക്കുന്നു. തമിഴ് പദ്യം ചൊല്ലലിൽ ഒരു വിധി കർത്താവ് പാടെ നീതി നിഷേധിച്ച നീരജ വിനയൻ എന്ന വിദ്യാർത്ഥിനിയും ലോകായുക്ത വഴി സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത്  ജില്ലയിലെ ഒന്നാം സ്ഥാനക്കാരിയെ മറികടന്ന് തമിഴ് പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടി. ജില്ലാ കലോത്സവത്തിൽ  രണ്ട് വിധികർത്താക്കൾ നീതിപൂർവ്വം പ്രവർത്തിച്ചപ്പോൾ   ഒരു വിധികർത്താവ് 12 മാർക്ക് വ്യത്യാസപ്പെടുത്തി അവസരം നിഷേധിച്ചു .തുടർന്ന് മറ്റ് പലരെയും പോലെ അപ്പീൽ നൽകിയെങ്കിലും  ഡി.ഡി.ഇ. പരിഗണിച്ചില്ല. ബത്തേരി സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ നീരജക്ക് മുമ്പിൽ മറ്റ് വഴികളില്ലാത്തതിനാൽ ലോകായുക്തയെ സമീപിച്ചു. മത്സരത്തിൽ വയനാട് ജില്ലയിലെ ഒന്നാം സ്ഥാനക്കാരിയെക്കാൾ മാർക്ക് സംസ്ഥാനത്ത് നേടി മികവ് തെളിയിച്ചു .കഴിഞ്ഞ വർഷവും തമിഴ് പദ്യം ചൊല്ലലിൽ നീരജക്ക്    എ ഗ്രേഡ് ഉണ്ടായിരുന്നു .ബത്തേരി അഴീപ്പുറത്ത് വിനയകുമാറിന്റെ മകളാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *