ചിത്ര കലാകാരൻമാരുടെ കൂട്ടായ്മയായ ചിത്രകലാ പരിഷത്ത് ഇന്ന് മുതൽ വയനാട്ടിലും


Ad
ജിൻസ് തോട്ടുംകര, കെ.ജാഷിദ്
കാവും മന്ദം: 
 ചിത്ര കലാകാരൻമാരുടെ കൂട്ടായ്മയായ ചിത്രകലാ പരിഷത്തിന്റെ പ്രവർത്തനത്തിന് ഇന്ന്  വയനാട്ടിൽ തുടക്കം.  1956-ൽ പാലക്കാടിൽ വെച്ചാണ് കേരള ചിത്രകലാ പരിഷത്തിന്റെ ആരംഭം. ചിത്രകലയെയും
 ചിത്രകാരൻന്മാരെയും  പ്രേത്സഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്  ചിത്രകലാ പരിഷത്ത് ആരംഭിച്ചത്. ആരംഭത്തിൽ കണ്ണൂർ, പാലക്കാട് , തിരുവനന്തപുരം എന്നീ മൂന്നു ജില്ലകളിൽ മാത്രമായിരുന്ന ചിത്രകലാ പരിഷത്ത് വീണ്ടും ചിത്രകാരൻന്മാർ തന്നെ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുകയാണ്. വയനാട്ടിലെ പത്തു ചിത്രകാരൻന്മാരെ ഒന്നിപ്പിച്ചാണ് ചിത്രകലാ പരിഷത്ത് തുടങ്ങുന്നത്.  പ്രളയാനന്തര കേരളത്തെ പുനർ നിർമ്മിക്കാൻ കേരള ചിത്രകലാ പരിഷത്തിലെ ചിത്രകാരൻന്മാർ ഒന്നിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് വയനാട്ടിലെ കാവുമന്ദം കർലാടിൽ ദ്വിദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.  ചിത്രകലയുടെ വൈവിധ്യമാർന്ന ശൈലികളിൽ ഇവിടുത്തെ  രചിച്ച ചിത്രങ്ങൾ വിൽപ്പന നടത്തി ലഭിക്കുന്ന പണം കൊണ്ടാണ് സഹായ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് കണ്ണൂർ ചിത്രകലാ പരിഷത്തിന്റെ പ്രസിഡന്റ് കേണൽ.വി.പി.സുരേഷ് പറഞ്ഞു. ഇംപ്രഷനിസ്റ്റ് രീതിയിൽ ചിത്രീകരിച്ച പ്രകൃതിദൃശ്യങ്ങളും നിറങ്ങളും  ഒത്തുചേർന്ന് രചിക്കപ്പെട്ട ഭാവാത്മക സൃഷ്ടികളും കൊണ്ട് ശ്രദ്ധേയമാണ് ഇവർ വരച്ച ചിത്രങ്ങൾ. കേരള ചിത്രകലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ നിരവധി സ്ഥലങ്ങളിൽ പ്രദർശനങ്ങളും ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്.ദേശീയ, അന്തർദേശീയ, സംസ്ഥാന തലത്തിലുള്ള ചിത്ര കലാകാരൻമാർ ആണ് കേരള ചിത്രകലാ പരിഷത്തിന്റെ എല്ലാ ക്യാമ്പുകളിലും പങ്കെടുക്കുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *