April 25, 2024

ലോകായുക്ത വിധിയിലൂടെ മത്സരിച്ച അമല സനലിന് നാടോടി നൃത്തത്തിൽ എ ഗ്രേഡ്

0
Img 20181209 170923

ആലപ്പുഴ:   വയനാട് ജില്ല സ്കൂൾ കലോത്സവത്തിൽ വിധികർത്താക്കളുടെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും അവഗണനയിൽ പതറാതെ നീതിക്കായി പോരാടിയ അമല സനലിന്  ഒടുവിൽ എ ഗ്രേഡിന്റെ വിജയതിളക്കം .  സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഞായറാഴ്ച നടന്ന ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിലാണ് മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ  എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അമല  എ ഗ്രേഡ് നേടിയത്.  വടുവൻ ചാലിൽ നടന്ന വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ആരോപണ വിധേയയായ ഒരു വിധികർത്താവ് വലിയ വ്യത്യാസത്തിൽ മാർക്ക് കുറച്ചിട്ടതിനാൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു അമല. ഇതിനെതിരെ വിദ്യാഭ്യാസ വകുപ്പിന് അപ്പീൽ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല.  നിരാശരാകാതെ ലോകായുക്തയെ സമീപിക്കുകയായിരുന്നു. ലോകായുക്ത വിധി പ്രകാരം മത്സരിച്ച അമലയുടെ കുടുംബം സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയിലാണ്. സംസ്ഥാന തലത്തിൽ മത്സരിക്കാനായി ജില്ലാ മത്സരം കഴിഞ്ഞത് മുതൽ നീതിക്കായി പരിശ്രമിക്കുകയായിരുന്നു. വലിയ തുകയും ചിലവായി. മാനന്തവാടിയിലെ നൃത്തകലാ അധ്യാപകനായ  സാബു തൃശ്ശിലേരിയുടെ കീഴിൽ നൃത്തകല പഠിക്കുന്ന അമല മാനന്തവാടി ടൗണിലെ ഓട്ടോ ഡ്രൈവറായ  പായോട് കുഞ്ഞാത്തും പറമ്പിൽ സനലിന്റെയും റീനയുടെയും മകളാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *