April 20, 2024

വയനാടിന് അഭിമാനം: മൂന്നിനങ്ങളിൽ എ ഗ്രേഡ് നേടി തീർത്ഥ രാജേഷ്.: കുച്ചുപ്പുഡിയിൽ ലോകായുക്ത വഴി മത്സരിച്ച് ഒന്നാം സ്ഥാനക്കാരിയെ മറികടന്നു.

0
Screenshot 2018 12 09 17 48 52 516 Com.miui .gallery

  മൂന്നിനങ്ങളിൽ എ ഗ്രേഡ് നേടി തീർത്ഥ രാജേഷ്.: കുച്ചുപ്പുഡിയിൽ ലോകായുക്ത വഴി മത്സരിച്ച് ഒന്നാം സ്ഥാനക്കാരിയെ മറികടന്നു

കൽപ്പറ്റ: ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്നിനങ്ങളിൽ എ ഗ്രേഡ് നേടി തീർത്ഥ രാജേഷ് വയനാടിന് അഭിമാനമായി. 


ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ കുച്ചുപ്പുഡിയിലും 




നാടോടി നൃത്തത്തിലും  നങ്ങ്യാർകൂത്തിലും  എ ഗ്രേഡ്     നേടിയ  തീർത്ഥ രാജേഷ് മൂലങ്കാവ് .ജി എച്ച് എസ് എസിലെ    പ്ലസ് ടു വിദ്യാർത്ഥിനിയാണ് .   ഹൈസ്കൂൾ തലത്തിലും ഹയർ സെക്കണ്ടറി തലത്തിലുമായി തുടർച്ചയായി അഞ്ചാം തവണയാണ് തീർത്ഥ സംസ്ഥാന തലത്തിൽ  മത്സസരിച്ചത്. . നാടോടി നൃത്തത്തിൽ  ചൂടി വിൽക്കാൻ പോകുന്ന പെൺകുട്ടിയായാണ് തീർത്ഥ അരങ്ങ് തകർത്തത്.നാട്യാജ്ഞലി സുധീഷ് പയ്യോളിയാണ് നൃത്താധ്യാപകൻ. ബത്തേരി സ്വദേശികളായ കെ രാജേഷ്, റിജി രാജേഷ് ദമ്പതികളുടെ മകളായ  തീർത്ഥ രാജേഷ് കുച്ചുപ്പു ഡിയിൽ  ജില്ലയിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു. അപ്പീൽ നൽകിയെങ്കിലും പരിഗണിക്കാത്തതിനാൽ ലോകായുക്ത വഴിയാണ് മത്സരിച്ചത്. എ ഗ്രേഡ് നേടി എന്നു മാത്രമല്ല ജില്ലയിലെ ഒന്നാം സ്ഥാനക്കാരിയെ സംസ്ഥാനത്ത് മറികടക്കുകയും ചെയ്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *