April 27, 2024

ആലപ്പുഴയിലും കൊട്ടിക്കയറി കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർത്ഥികൾ

0
Img 20181210 Wa0140

മാനന്തവാടി: സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ തായമ്പക, ചെണ്ടമേളം എന്നീ ഇനങ്ങളിൽ തുടർച്ചയായി 9-ാം തവണയും എ ഗ്രേഡ് കരസ്ഥമാക്കിയ കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഈ വിജയം ഇരട്ടി മധുരത്തിന്റെ അനുഭവമാണ്. കഠിന പരിശ്രമത്തിന്റേയും, സത്യസന്ധതയുടേയും പ്രതിഫലമായാണ് വിദ്യാർത്ഥികൾ ഈ വിജയത്തെ വിലയിരുത്തുന്നത്. ഒപ്പം എല്ലാവിധ പ്രോത്സാഹനങ്ങളുമായി മുഴുവൻ അധ്യാപകരും മാതാപിതാക്കളും കൂടെയുണ്ടായിരുന്നു. കരിങ്കല്ലിൽ കൈയ്യടിച്ച് സാധകം ചെയ്യുമ്പോഴും ലക്ഷ്യം ഒന്നു മാത്രമായിരുന്നു സംസ്ഥാന തലത്തിൽ എ ഗ്രേഡ്. ചെണ്ടയിൽ വൈദഗ്ദ്യം നേടിയ ഗുരുക്കൻമാരായ കലാമണ്ഡലം അരവിന്ദ മാരാർ, ഹരീഷ് പി.വാര്യർ, രാധാകൃഷ്ണമാരാർ എന്നിവരാണ് ഗുരുക്കൻമാർ.ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഇവർ ഈ കല കുട്ടികൾക്ക് പകർന്നു നൽകുന്നത് എന്നത് തന്നെയാണ് ഈ ഗുരുശിഷ്യബന്ധത്തിന്റെ മാറ്റ് കൂട്ടുന്നത്. ക്രിസ്റ്റൊ സെബാസ്റ്റ്യൻ, റിച്ചാർഡ് സെബാസ്റ്റ്യൻ, ആൽബി ജോർജ്, കൃഷ്ണൻ ബഹാദുർ പച്ചാര, ആൽബിൻ ആലക്കൽ, അശ്വന്ത് എസ് ,ജെയിൻ കെ.ജെ ,ദാൻ ബേസിൽ എന്നിവരാണ് ഈ തിളക്കമേറിയ വിജയത്തിനർഹരായ മിടുക്കൻമാർ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *