April 25, 2024

കോട്ടത്തറ പഞ്ചായത്ത് മുൻ ഭരണ സമിതി നടത്തിയ അഴിമതിപ്പണം തിരിച്ച് പിടിക്കണമെന്ന് യൂത്ത് ലീഗ്

0
Img 20181212 120313
കോട്ടത്തറ പഞ്ചായത്ത് മുൻ ഭരണ സമിതി നടത്തിയ അഴിമതിപ്പണം തിരിച്ച് പിടിക്കണമെന്ന് യൂത്ത് ലീഗ് .

കൽപ്പറ്റ: കോട്ടത്തറ പഞ്ചായത്ത് മുൻ ഭരണ സമിതിയുടെ  നേതൃത്വത്തിൽ നടന്ന   അഴിമതിയുടെ തുക തിരിച്ച് പിടിക്കണമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത്  കമ്മിറ്റി ഭാരവാഹികൾ കൽപറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനപ്രതിനിധികളും സി.പി.എം. നേതാക്കളും ഉൾപ്പെട്ട അഴിമതി കേസിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി  ,ഓവർസിയർ എന്നിവർ പണം തിരിച്ചടച്ചു. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മെറ്റീരിയൽ കോസ്റ്റ് ഇനത്തിൽ 1,13220 രൂപ ചിലവാക്കാതെ ചിലവായി എന്ന് കണക്ക് കാണിച്ചാണ് തുക തട്ടിയെടുത്തത്. 2018 മെയ് 11 ന് പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ തുക തിരിച്ചടക്കാൻ കോട്ടത്തറ ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പണം തിരിച്ചടക്കാൻ ആരോപണ വിധേയരായവർ  തയ്യാറായിട്ടില്ല. സി.പി.എം. നേതാവും വയനാട് സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടുമായ എം മധു ഉൾപ്പടെയുള്ളവരാണ് തുക തിരിച്ചടക്കാനുള്ളത്. ഭരണ സ്വാധീനമുപയോഗിച്ച്  സർക്കാർ ഉത്തരവ് മരവിപ്പിക്കാനുള്ള  നീക്കത്തിനെതിരെ 18-ന്  പഞ്ചായത്ത് ആസ്ഥാനമായ വെണ്ണിയോട്  ടൗണിൽ അഴിമതി വിരുദ്ധ ജനകീയ സദസ്സ് സംഘടിപ്പിക്കും.  എന്നിട്ടും നടപടി ഉണ്ടായില്ലങ്കിൽ  ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധമുൾപ്പെടെ  പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ അറിയിച്ചു. എം. സിറാജ് സിദ്ദീഖ്,  കെ.കെ. മുഹമ്മദാലി, നൗഫൽ എടപ്പാള, ഷാഫി വൈപ്പടി തുടങ്ങിയവർ പങ്കെടുത്തു. 

[galler

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *