April 28, 2026

യുവതീ യുവാക്കൾക്ക് തൊഴിലവസരം ഒരുക്കി ജി.ടെക് ജോബ് പോർട്ടൽ തുടങ്ങി.

0
IMG-20181212-WA0000
By ന്യൂസ് വയനാട് ബ്യൂറോ
യുവതീ യുവാക്കൾക്ക് തൊഴിലവസരം ഒരുക്കി  ജി.ടെക് ജോബ് പോർട്ടൽ തുടങ്ങി.
കൽപ്പറ്റ:  

ഏത് തരം  വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും  തൊഴിലവസരം ഒരുക്കുന്നതിന്  ജി.ടെക്കിന്റെ നേതൃത്വത്തിൽ  ജോബ് പോർട്ടൽ ആരംഭിച്ചതായി ഭാരവാഹികൾ  കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  www.g5.gobsbank.com എന്ന വെബ് സൈറ്റ് വഴിയോ ജില്ലയിലെ ജി.ടെക്  സെന്ററുകളിൽ നേരിട്ടെത്തിയോ ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി  സൗജന്യ സേവനമാണിതെന്നും  പ്ലേസ് മെൻറ് ലക്ഷ്യം വെച്ച് എല്ലാ ജി.ടെക് കേന്ദ്രങ്ങളിലും ജി-ടെക് ജി- 5  എന്ന പേരിൽ പ്ലേസ്മെന്റ്  സെൽ ആരംഭിച്ചിട്ടുണ്ട്. തുടർന്ന് ജില്ലാ തലത്തിൽ മെഗാ ജോബ് ഫെസ്റ്റ് നടത്തുമെന്നും  ഇവർ പറഞ്ഞു.  ജി-ടെകിന്റെ ഓൺ ലൈൻ സംരംഭമായ    ജി – 5 ന്റെ ഔദ്യോഗിക ഉദ്ഘാടനം  ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ   രവികുമാർ നിർവ്വഹിച്ചു.    മാർക്കറ്റിംഗ് മാനേജർ അൻവർ സാദിഖ്,  എച്ച്. ആർ. കോഡിനേറ്റർ എസ്. റിജിൽ,  ഏരിയാ മാനേജർ സാബിദ്   ,റീജിയണൽ മാനേജർ  ജസ്റ്റിൻ തോമസ്,  സാജു പി. ജോസ്,  എൻ.അനുപ്  എന്നിവർ പത്രസമ്മേളനത്തിൽ   പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *