പൂനെ ഹാഫ് മാരത്തണ്‍: വയനാടന്‍ കരുത്തറിയിച്ച് വിമുക്തഭടൻ മാത്യുവും ട്രക്ക് ഡ്രൈവർ തോമസും

 •  
 • 22
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Nilgiri college
പൂനെ ഹാഫ് മാരത്തണ്‍:  വയനാടന്‍ കരുത്തറിയിച്ച് വിമുക്തഭടനും ട്രക്ക് ഡ്രൈവറും
കല്‍പറ്റ-മഹാരാഷ്ട്രയിലെ പൂനെയില്‍ ഞായറാഴ്ച നടന്ന ബജാജ് അലയന്‍സ് ഹാഫ് മാരത്തണില്‍ വയനാടന്‍ കരുത്തറിയിച്ച് വിമുക്തഭടന്‍ ചെന്നലോട് വലിയനിരപ്പില്‍ മാത്യുവും ട്രക്ക് ഡ്രൈവര്‍ മാനന്തവാടി ദ്വാരക പള്ളിത്താഴത്ത് തോമസും. നൂറുകണക്കിനു കായികതാരങ്ങള്‍ മാറ്റുരച്ച മാരത്തണില്‍ വെറ്ററന്‍സ് 60 പ്ലസ് വിഭാഗത്തില്‍ മാത്യുവും 50 പ്ലസ് വിഭാഗത്തില്‍ തോമസും ഫിനിഷ് ചെയ്തത് ഒന്നാമതായി. പൂനെ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിലായിരുന്നു(ബലേവാടി സ്റ്റേഡിയം) മത്സരം. 21 കിലോമീറ്റര്‍  1.33 മണിക്കൂറില്‍  ഓടിത്തീര്‍ത്താണ് തോമസ് സ്വര്‍ണമെഡലില്‍ മുത്തമിട്ടത്. മാത്യു 1.44 മണിക്കൂറില്‍ ഓട്ടം പൂര്‍ത്തിയാക്കി വിജയസ്മിതം പൊഴിച്ചു. 
ദീര്‍ഘദൂര ഓട്ടമത്സരങ്ങളിലൂടെ വയനാടന്‍ കായികക്കരുത്തിന്റെ പ്രകാശം കേരളത്തിനു പുറത്തും പരത്തുകയാണ് തോമസും മാത്യുവും. പൂനെയിലെ വിജയത്തോടെ തോമസിന്റെ 2017-18ലെ  മാരത്തണ്‍ മെഡല്‍ നേട്ടം ഇരുപതായി. 14 സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമാണ് ഉപജീവനത്തിനു ട്രക്ക് ഓടിക്കുന്ന തോമസ്  ഹ്രസ്വകാലത്തിനിടെ കൊയ്തത്. സമപ്രായത്തിലുളളവരെ അതിശയിപ്പിക്കുന്നതാണ് സൈന്യത്തില്‍നിന്നു സുബേദാര്‍ റാങ്കില്‍ വിരമിച്ച മാത്യുവിന്റെ മെഡല്‍ നേട്ടങ്ങളും. നവംബര്‍ 25നു ഹൈദരാബാദില്‍ നടന്ന വേള്‍ഡ് 10 കിലോമീറ്റര്‍ മാരത്തണില്‍ സൂപ്പര്‍ വെറ്ററണ്‍ കാറ്റഗറിയില്‍ മാത്യുവിനായിരുന്നു സ്വര്‍ണം.  
പള്ളിത്താഴത്ത് പരേതരായ ചാണ്ടി-അന്ന ദമ്പതികളുടെ ആറു മക്കളില്‍ അഞ്ചാമനാണ് അമ്പത്തിയേഴുകാരനാണ് തോമസ്. 18 വര്‍ഷങ്ങള്‍ മുമ്പ് മുംബൈയില്‍ ഡ്രൈവര്‍പ്പണിക്കിറങ്ങിയ തോമസിനെ വ്യായാമത്തിനായി തുടങ്ങിയ നടത്തമാണ്  ദീര്‍ഘദൂര ഓട്ടക്കാരനാക്കിയത്. വിദ്യാഭ്യാസകാലത്ത് നിദ്രയിലായിരുന്നു തോമസിലെ കായികതാരം. വഞ്ഞോട് യുപി സ്‌കൂളിലും വാളാട് ഹൈസ്‌കൂളിലും പഠിക്കുമ്പോള്‍ കായികമത്സരങ്ങള്‍ നടക്കുന്നിടത്ത് കാഴ്ചക്കാരന്‍ മാത്രമായിരുന്നു അദ്ദേഹം. പില്‍ക്കാലത്തു മാരത്തണ്‍ മത്സരങ്ങളില്‍  തോമസ് കനകവും വെള്ളിയും വിളയിക്കുന്നത് അദ്ദേഹത്തെ അടുത്തറിയുന്നവരില്‍ ഉളവാക്കുന്നത് വിസ്മയം. 2014ലെ  കൊച്ചിന്‍  ഹാഫ് മാരത്തണില്‍  പങ്കെടുത്തപ്പോഴാണ് ദീര്‍ഘദൂര ഓട്ടം വഴങ്ങുമെന്നു തോമസ് തിരിച്ചറിഞ്ഞത്. രണ്ടു മണിക്കൂര്‍ 13 മിനിറ്റ്  41 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ തോമസ് നാല്‍പ്പത്തിനാലാം സ്ഥാനക്കാരനായിരുന്നു. പിന്നീട് കഠിനപരിശീലനം തുടങ്ങിയ തോമസ് 2017ലെ കൊച്ചിന്‍ ഹാഫ് മാരത്തണില്‍ ഒന്നാമനായി. 21 കിലോമീറ്റര്‍ 1.37 മണിക്കൂറിലാണ് ഫിനിഷ് ചെയതത്.  ഭാര്യ ലില്ലിയും അശ്വതി, അനു എന്നീ മക്കളും അടങ്ങന്നതാണ് കുടുംബം. ദ്വാരകയില്‍ വാടകവീട്ടിലാണ് താമസം. 
ചെന്നലോട് വലിയനിരപ്പില്‍ പരേതരായ തോമസ്-കത്രീന ദമ്പതികളുടെ നാലു മക്കളില്‍ മൂന്നാമനാണ് മാത്യു. 21-ാം വയസില്‍ കരസേനയില്‍ ചേര്‍ന്ന മാത്യു 2008ല്‍ മദ്രാസ് എന്‍ജിനീയേഴ്‌സ് റെജിമെന്റില്‍നിന്നാണ് വിരമിച്ചത്. നാട്ടിലെത്തി ബോഡി ബില്‍ഡിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 2013,2014,2015 വര്‍ഷങ്ങളില്‍ മാസ്റ്റര്‍ മിസ്റ്റര്‍ വയനാടായി. 2016ലാണ് ബോഡി ബില്‍ഡിംഗ് വിട്ട് ദീര്‍ഘദൂര ഓട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.  കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വെറ്ററന്‍ മാരത്തണ്‍, മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ഇനങ്ങളില്‍ പൂനെയിലേതടക്കം 20 മത്സരങ്ങളിലാണ് മാത്യു പങ്കെടുത്തത്. ഇതില്‍ ഹൈദരാബാദിലേതിനു പുറമേ കൊലാപ്പൂര്‍ മാരത്തണ്‍(21 കിലോമീറ്റര്‍), ഗോവ മാരത്തണ്‍(10 കിലോമീറ്റര്‍), കൊച്ചി പെരുമ്പാവൂര്‍ മാരത്തണ്‍(21 കിലോമീറ്റര്‍)എന്നിവയിലും ഒന്നാമനായിരുന്നു. ഭാര്യ എത്സമ്മയും ഷെറിന്‍, സ്വപ്‌ന, സിജോ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം. 
ഗ്ലോബല്‍ ഇക്കണോമിക്ക് പ്രോഗ്രസ് ആന്‍ഡ് റിസര്‍ച്ച് അസോസിയേഷന്റെ ഡോ.എ.പി.ജെ അബ്ദുള്‍ കലാം ഗോള്‍ഡ് മെഡലിന് അര്‍ഹയായ മാനന്തവാടി ഗവ.കോളേജ് അസി.പ്രൊഫസര്‍ പി.സി.സീന.ഫെഡറല്‍ ബാങ്ക് മാനന്തവാടി മാനേജര്‍ ഇ.സുനിലിന്റെ ...
Read More
വൈവിധ്യം നിറഞ്ഞ മാമ്പഴങ്ങളുടെ കലവറ തുറന്ന് കൽപ്പറ്റകൽപ്പറ്റ: കേരള ഓർഗാനിക്ക് എക്കോ ഷോപ്പിന്റെയും (WAMP Co ) എം.എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെയും ആഭിമുഖ്യത്തിൽ  കൽപ്പറ്റയിൽ മാമ്പഴ ...
Read More
മാമ്പഴപ്പെരുമ കൽപ്പറ്റയിൽ തുടങ്ങി. രണ്ട് ദിവസത്തെ  മാങ്ങ ഉത്സവം  മാമ്പഴപ്പെരുമ    കൽപ്പറ്റയിൽ തുടങ്ങി. വിജയ പമ്പ് പരിസരത്ത് നടക്കുന്ന  മാമ്പഴപ്പെരുമ  ചൊവ്വാഴ്ച സമാപിക്കും .വിത്ത് സംരക്ഷകനും പാരമ്പര്യ ...
Read More
തിരുനെല്ലി വിത്തുത്സവം സമാപിച്ചു.മാനന്തവാടി: ജൈവ വിഭവങ്ങളും പശ്ചിമഘട്ട ജൈവ വനവുമൊരുക്കി വിത്തുൽസവം  സമാപിച്ചു.വയനാട്  ജില്ലയിലെ വിവിധ മേഖലയിലെ വിവിധ സന്നദ്ധ സംഘടനകളാണ് 2019 തിരുനെല്ലി വിത്തുൽസവത്തിന് പങ്കെടുത്തത് .ഇതിനായി  ...
Read More
വയനാട്ജില്ലയിൽ  കൽപ്പറ്റ ബ്ലോക്ക് ഓഫീസിന് സമീപം നിർമിച്ച  ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ  ...
Read More
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട നാളുകൾ ആയിരുന്ന 1975 മുതൽ 1977 വരെ കാലഘട്ടത്തിലെ അടിയന്തരാവസ്ഥ തടവുകാർക്ക് ഒടുവിൽ നീതി ലഭിച്ചു തുടങ്ങുന്നതായി അടിയന്തരാവസ്ഥ തടവുകാരുടെ ...
Read More
സമഗ്ര വരൾച്ച നിവാരണത്തിനായി ആവിഷ്കരിച്ച കടമാൻതോട് പദ്ധതി ഉടൻ നടപ്പാക്കണമെന്ന് കടമാൻതോട് പദ്ധതി കർമ്മസമിതി കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കടമാൻതോട് പദ്ധതിക്കുവേണ്ടി 2012 പ്രോജക്ട് തയ്യാറാക്കുകയും 2013 ...
Read More
മാനന്തവാടി: ഒട്ടേറെ ശിഷ്യഗണങ്ങളുള്ള വയനാട് ജില്ലയിലെ ആദ്യത്തെ പാരലൽ കോളേജ് സ്ഥാപകനും മാനന്തവാടി മേച്ചേരിൽ കോളേജ് സ്ഥാപകനുമായ പെരുവക മാത്യു മേച്ചേരിൽ മാഷി (89) ന് നാട് വിട ...
Read More
        കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി  നടത്തുന്നു. പ്ലസ് ടു ,യു.ജി, പി.ജി, ഡിപ്ലോമ ...
Read More
ഡി.വൈ.എഫ്.ഐ മുഖമാസികയായയ യുവധാര' വരിക്കാരെ ചേർക്കുന്ന ക്യാമ്പയിനിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ജീവിത പ്രതിസന്ധികളോട് പടപൊരുതി സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച ശ്രീധന്യ സുരേഷിനെ ആദ്യ ...
Read More

 •  
 • 22
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *