March 29, 2024

വൈഷ്ണവിന്റെ ആത്മഹത്യ : ദുരൂഹത നീക്കി സത്യം പുറത്തുകൊണ്ടുവരണം : കര്‍മ്മസമിതി

0
Img 20181215 121229
വൈഷ്ണവിന്റെ ആത്മഹത്യ : ദുരൂഹത നീക്കി സത്യം പുറത്തുകൊണ്ടുവരണം : കര്‍മ്മസമിതി
കല്‍പ്പറ്റ : തരുവണ പാലിയാണയില്‍ പ്ലസ് വൺ  വിദ്യാര്‍ത്ഥിയായ വൈഷ്ണവ് ആത്മഹത്യ
ചെയ്ത സംഭവത്തില്‍ ദുരൂഹത നീക്കി സത്യം പുറത്തുകൊണ്ടുവരണമെന്ന്
കര്‍മ്മസമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍
ആവശ്യപ്പെട്ടു. ആരോപണ വിധേയനായ അധ്യാപകനെ സര്‍വ്വീസില്‍ നിന്ന് നീക്കം
ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ദ്വാരക
സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌വണ്‍
വിദ്യാര്‍ത്ഥിയായ വൈഷ്ണവ് കഴിഞ്ഞ 10നാണ് കിടപ്പുമുറിയില്‍ തീകൊളുത്തി
ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പില്‍ സ്‌കൂളിലെ കെമിസ്ട്രി അധ്യാപകനായ
നോബിളിന്റെ കടുത്ത മാനസികവും ശാരീരികവുമായ പീഢനമാണ് ഉണ്ടായതെന്ന്
കുറിപ്പ് എഴുതിവെച്ചിരുന്നു. എസ്.എസ്.എല്‍.സി.ക്ക് ഇതേ സ്‌കൂളില്‍ തന്നെ
പഠിച്ച വൈഷ്ണവ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയിരുന്നു.
യാതൊരുവിധ സ്വഭാദൂഷ്യങ്ങളും ഇല്ലാത്ത വൈഷ്ണവ് പഠിക്കാന്‍ ഏറെ മിടുക്കനും
സല്‍സ്വഭാവിയുമായിരുന്നു. വൈഷ്ണവിന്റെ ഏതെങ്കിലും തരത്തിലുള്ള
പഠനവൈകല്യങ്ങളെ സംബന്ധിച്ചോ സ്വഭാവദൂഷ്യങ്ങളെ സംബന്ധിച്ചോ സ്‌കൂള്‍
പി.ടി.എ. വൈസ് പ്രസിഡന്റും വൈഷ്ണവിന്റെ അച്ഛനുമായ വിനോദ്കുമാറിന്റെ
ശ്രദ്ധക്കുറവോ അധ്യപകരാരും തന്നെ ഇതുവരെ ഉന്നയിച്ചിരുന്നില്ല.
എന്തുകൊണ്ടാണ് വൈഷ്ണവ് ഇത്തരമൊരു കൃത്യത്തിന് മുതിര്‍ന്നതെന്ന്
അധ്യാപകര്‍ മറുപടിയാന്‍ ബാധ്യസ്ഥരാണ്. ഇതിനുമുമ്പും പല
വിദ്യാര്‍ത്ഥികളേയും ആരോപണവിധേയനായ അധ്യാപകന്‍ പീഢിപ്പിച്ചു എന്ന
പരാതിയുണ്ട്. കഴിഞ്ഞവര്‍ഷം തോണിച്ചാലില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ
ചെയ്തതിനെക്കുറിച്ചും സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികള്‍ മുന്‍പ് നടത്തിയ
ആത്മഹത്യകളെക്കുറിച്ചും അന്വേഷണം വേണം. മരണത്തിന് ശേഷം സ്‌കൂള്‍
മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും നിഷേധാത്മകമായ സമീപനമാണ് ഉണ്ടായതെന്നും
ഇവര്‍ ആരോപിച്ചു. വിദ്യാലയത്തിന്റെ യശസ്സുയര്‍ത്തുവാനും വിദ്യാര്‍ത്ഥികളെ
മാനസികമായി പീഢിപ്പിക്കുന്ന നടപടികള്‍ക്കിരയാണ് വൈഷ്ണവ്.
ഗ്രാമപഞ്ചായത്തംഗം പി.കുഞ്ഞിരാമാന്‍ നായര്‍ ചെയര്‍മാനും, എം.രാധാകൃഷ്ണന്‍
കണ്‍വീനറുമായ 101 അംഗ ആക്ഷന്‍ കമ്മറ്റി രൂപവത്ക്കരിച്ചിട്ടുണ്ടെന്നും
മുഖ്യമന്ത്രിക്ക് പരാതി ഉടന്‍ നല്‍കുമെന്നും ഇവര്‍ അറിയിച്ചു.
വി.കെ.ഗോവിന്ദന്‍, ഐക്കാരന്‍ ഇസ്മയില്‍, കെ.രാഗേഷ്, കെ.എസ്.സുജേഷ് ബാബു
എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *