April 25, 2024

വനിതാ മതില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ തട്ടിപ്പ്: വനിതാലീഗ്

0
 
കല്‍പ്പറ്റ: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന വ്യാജേന സര്‍ക്കാര്‍ ചെലവില്‍ ജനുവരി ഒന്നിന്  നടത്തുന്ന വനിതാ മതില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ തട്ടിപ്പാണെന്ന് വനിതാലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ചൂണ്ടിക്കാട്ടി. പാര്‍ട്ടി പ്രവര്‍ത്തക തന്നെ അപമാനിതയായിട്ടും ഇരക്കൊപ്പം നില്‍ക്കാതെ  വേട്ടക്കാരന് വേണ്ടി വാദിക്കുന്ന പാര്‍ട്ടിയുടെ വനിതാ സംരക്ഷണ നിലപാട് അപഹാസ്യമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം കുടുംബശ്രീ അംഗങ്ങളെയും, തൊഴിലുറപ്പ് തൊഴിലാളികളെയും ഭീഷണിപ്പെടുത്തി പരിപാടിയില്‍ പങ്കെടുപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. സര്‍ക്കാര്‍ ചെലവില്‍ സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കാനാണ് സര്‍ക്കാര്‍  തന്നെ ശ്രമിക്കുന്നത്. വിവിധ മേഖലകളില്‍ സര്‍ക്കാറിന്റെ പരാജയം മറച്ചുവെക്കാന്‍ ഇത്തരം വിവാദങ്ങളുണ്ടാക്കി രക്ഷപ്പെടാനുള്ള നീക്കമാണിത്. കേരള ജനതയെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കുള്ള നാശനഷ്ടങ്ങളും, ആനുകൂല്യങ്ങളും നല്‍കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ വനിതാമതിലിന് സര്‍ക്കാര്‍ പണം ചെലവഴിക്കാനൊരുങ്ങുകയാണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ധൂര്‍ത്തടിച്ച് നടത്തുന്ന വനിതാമതില്‍ രാഷ്ട്രീയ തട്ടിപ്പും, അപഹാസ്യവുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. 20ന് നടത്തുന്ന യു.ഡി.എഫ് ജില്ലാ വനിതാ വിഭാഗം ഏകോപന സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ബഷീറ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം ഉദ്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി മുഖ്യപ്രഭാഷണം നടത്തി. ജയന്തി രാജന്‍, റസീന അബ്ദുല്‍ഖാദര്‍, കെ.കെ.സി മൈമൂന, നസീറ ഇസ്മായില്‍, കെ കുഞ്ഞായിശ, ബീന അബൂബക്കര്‍, നദീറ മുസ്തഫ, ആസ്യാമൊയ്തു സംസാരിച്ചു. സെക്രട്ടറി സൗജത്ത് ഉസ്മാന്‍ സ്വാഗതവും, ട്രഷറര്‍ ബാനു പുളിക്കല്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *