April 20, 2024

” സ്വപ്ന ഭവനം” തെരുവ് നാടകത്തിന് കൽപ്പറ്റയിൽ സ്വീകരണം

0
06 2

പ്രധാനമന്ത്രി ആവാസ് യോജനലൈഫ് ഭവന പദ്ധതിയുടെ പ്രചരണാർത്ഥം നടത്തപ്പെടുന്ന രംഗശ്രീ തിയേറ്റർ ഗ്രൂപ്പിന്റെ " സ്വപ്ന ഭവനം'' തെരുവ് നാടകത്തിന് കൽപ്പറ്റയിൽ സ്വീകരണം നൽകികേന്ദ്രസംസ്ഥാന സർക്കാറുകളുടെ സംയുകത സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് സംസ്ഥാന കുടുംബശ്രീ മിഷനാണ്.

വയനാട്ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി , കൽപറ്റ നഗരസഭകളിലായി 2500 ലതികം ആളുകൾ പദ്ധയുടെ ഗുണഭോകതക്കളായിട്ടുണ്ട്പദ്ധതിയെ കുറിച്ചുള്ള അറിവുകൾ പരമാവതി ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായാണ് " സ്വപ്ന ഭവനം" തെരുവ് നാടകം കൽപ്പറ്റ പഴയ ബസ്റ്റാന്റ് പരിസരത്ത് അരങ്ങേറിയത്കൽപ്പറ്റ നഗരസഭ ചെയർ പേർസൺ സനിത ജഗദീഷ് ഉദ്ഘാടനം നടത്തുകയും , കടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ സാജിത പദ്ധതി വിശദീകരിക്കുകയും ചെയതുനേരത്തെ മാനന്തവാടി നഗരസഭ പരിസരത്ത് അരങ്ങേറിയ നാടകം മാനന്തവാടി നഗരസഭ അദ്ധ്യക്ഷൻ വി. ആർ പ്രവീജും, സുൽത്താൻ ബത്തേരി ബസ്റ്റാന്റിൽ സുൽത്താൻ ബത്തേരി നഗരസഭ അദ്ധ്യക്ഷൻ ടി.എൽ സാബുവും നിർവ്വഹിച്ചു..

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *