March 29, 2024

രജിസ്‌ട്രേഷന്‍ പുതുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

0
രജിസ്റ്റര്‍ ചെയ്യാത്തതും രജിസ്‌ട്രേഷന്‍ പുതുക്കുകയും ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ ആക്ട് അനുസരിച്ച്് കടകളോ വാണിജ്യസ്ഥാപനങ്ങളോ തുടങ്ങി അറുപത് ദിവസത്തിനകം സ്ഥാപന ഉടമ ലേബര്‍ ഓഫീസില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്യേണ്ടതും  വര്‍ഷാവര്‍ഷം പുതുക്കേണ്ടതുമാണെന്നും അദ്ദേഹം അറിയിച്ചു. ഇതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ  ഒറ്റത്തവണയായി ആയിരം രൂപയും രജിസ്‌ട്രേഷന്‍ പുതുക്കാത്ത ഒരോ ദിവസത്തിനും 250 രൂപ നിരക്കിലും പിഴ ഈടാക്കും. ഓണ്‍ലൈനായും രജിസ്‌ട്രേഷന്‍ ചെയ്യാം.  പുതിയ രജിസ്‌ട്രേഷന്‍. രജിസ്‌ട്രേഷന്‍ പുതുക്കല്‍, രജിസ്‌ട്രേഷന്‍  സര്‍ട്ടിഫിക്കറ്റില്‍ ഭേദഗതി വരുത്തല്‍ തുടങ്ങിയവ www.lc.kerala.gov.in  എന്ന വെ
ബ്‌സൈറ്റില്‍ അപേക്ഷയും ഫീസും നല്‍കി ഓണ്‍ലൈന്‍ മുഖേന ചെയ്യുന്നതിനുള്ള അവസരമുണ്ടെന്നും ഡി എല്‍ ഒ അറിയിച്ചു. അക്ഷയസെന്ററുകളുടെ സേവനവും ഇതിനായി ഉപയോഗിക്കാവുന്നതാണ്‌.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *