May 26, 2026

എസ്.എസ്.എഫ് ജില്ലാ സ്റ്റുഡന്റ്സ് കൗൺസിൽ നാളെ : വൈകിട്ട് 4 മണിക്ക് വിദ്യാർത്ഥി റാലി

0
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: ''ധാർമിക വിപ്ലവം പറയൂ ഇതാണെന്റെ മാർഗ്ഗം" എന്ന ശീർഷകത്തിൽ നടക്കുന്ന മെമ്പർഷിപ്പ് പുനസംഘടന കാമ്പയിന് സമാപനം കുറിച്ച് കൊണ്ട് എസ് എസ് എഫ് ജില്ലാ സ്റ്റുഡന്റ്സ് കൗൺസിൽ നാളെ മേപ്പാടിയിൽ നടക്കും.രാവിലെ 10 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ആരംഭിക്കുന്ന കൗൺസിൽ വൈകിട്ട് നാലിന് സമാപിക്കും. ജില്ലയിൽ ഇരുന്നൂറോളം യൂണിറ്റുകളിലും 27 സെക്ടറുകളിലും 5 ഡിവിഷനുകളിലും കൗൺസിലും പുനസംഘടനയും പൂർത്തീകരിച്ച ശേഷമാണ് ജില്ലാ സ്റ്റുഡന്റ്സ് കൗൺസിൽ നടക്കുന്നത്. ജില്ലാ പ്രസിഡണ്ട് ശമീർ ബാഖവി അദ്ധ്യക്ഷത വഹിക്കും സംസ്ഥാന ഫിനാൻസ് സെക്രട്ടറി സി.കെ റാഷിദ് ബുഖാരി കൗൺസിൽ ഉദ്ഘാടനം ചെയ്യും .കഴിഞ്ഞ ആറുമാസത്തെ പദ്ധതി പ്രവർത്തനങ്ങളെ അവലോകനം  ചെയ്യും .ജനറൽ ഫിനാൻസ് റിപ്പോർട്ടിനു പുറമെ  ട്രൈനിംഗ് വിസ്ഡം മഴവിൽ ഹയർ സെക്കണ്ടറി കാമ്പസ് ദഅവ കലാലയം എന്നി ഏഴു ഉപസമിതി റിപ്പോർട്ടും അവതരിപ്പിച്ച് ചർച്ച നടക്കും .ഡിവിഷൻ നിരീക്ഷകരുടെ റിപ്പോർട്ടുകളുടെ സംക്ഷിപ്തം ജില്ലാ പ്രസിഡണ്ട് അവതരിപ്പിക്കും .എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എൻ ജഅഫർ സംസ്ഥാന പ്രവർത്തക സമിതിയംഗം 
സഫ് വാൻ കോട്ടുമല സംസാരിക്കും .2019- 20 വർഷത്തെ പുതിയ നേതൃത്വത്തെ കൗൺസിൽ തെരഞ്ഞെടുക്കും.എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എസ്.ശറഫുദ്ധീൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.കേരള മുസ്ലീം ജമാഅത്ത്  എസ്.വൈ.എസ് ജില്ലാ നേതാക്കൾ പുതിയ കമ്മറ്റിയെ ആശീർവദിക്കും.കെ.ഒ അഹമ്മദ് കുട്ടി ബാഖവി ബീരാൻ കുട്ടി ഓടത്തോട് കെ.എസ് മുഹമ്മദ് സഖാഫി പി.സി അബൂ ശദ്ധാദ് തുടങ്ങിയവർ സംബന്ധിക്കും.ശേഷം വൈകിട്ട് 4 ന് 
ഹൈസ്കൂൾ പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലിയിൽ എസ്.എസ് എഫ് പ്രവർത്തകർ അണിനിരക്കും. റാലി വിജയിപ്പിക്കുന്നതിനായി പ്രവർത്തകർ കൃത്യം 4 മണിക്ക് തന്നെ മേപ്പാടിയിൽ എത്തിച്ചേരണമെന്ന് എസ്.എസ്.എഫ് ജില്ലാ നേതാക്കൾ അറിയിച്ചു.യോഗത്തിൽ ശമീർ ബാഖവി  ഫള് ലുൽ ആബിദ്  ഡോ.മുഹമ്മദ് ഇർഷാദ്  ജസീൽ.യു.കെ, റസാഖ് സി.കെ ആദിൽ ജൗഹരി സഈദ് ഇർഫാനി നൗഫൽ എൻ. പി  ത്വാഹിർ കെ.കെ, സഅദ് ഖുതുബി സൈനുദ്ധീൻ സഖാഫി എന്നിവർ സംബന്ധിച്ചു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news