May 26, 2026

ദേശീയ പണിമുടക്ക്: സെറ്റോ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ച് നാളെ

0
IMG-20181220-WA0011
By ന്യൂസ് വയനാട് ബ്യൂറോ
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ
2019 ജനുവരി 8 ,9 തീയതികളിൽ 
സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നതിന് മുന്നോടിയായി നാളെ (വെള്ളിയാഴ്ച ) സെറ്റോ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ച് നടത്തും. 
 🔹തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുകയും ഭേദഗതികള്‍ പിന്‍വലിക്കുകയും ചെയ്യുക.
🔹മതേതര ജനാധിപത്യം സംരക്ഷിക്കുക.
🔹ആദായനികുതി പരിധി ഉയര്‍ത്തുക.
🔹വര്‍ഗ്ഗീയ – ഫാസിസ്റ്റ് അക്രമങ്ങള്‍ ചെറുക്കുക
🔹11ാം ശംബള പരിഷ്കരണ കമ്മിഷനെ ഉടന്‍ നിയമിക്കുക
🔹ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കുക
🔹വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണവും ചുവപ്പുവത്കരണവും ഉപേക്ഷിക്കുക.
🔹സ്ഥലംമാറ്റ ചട്ടങ്ങള്‍ സ്റ്റാറ്റ്യൂട്ടറി ആക്കുക.
🔹അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാതിരിക്കുക.
🔹രാഷ്ട്രീയ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക.
🔹വിലക്കയറ്റം തടയുക
എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന പണിമുടക്കിനു മുന്നോടിയായി
 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക്   കളക്ട്രേറ്റ് മാർച്ച്നടത്തി ജില്ലാ കളക്ടർക്ക്   പണിമുടക്ക് നോട്ടീസ് നൽകുന്നത്. . കേരള എന്‍.ജി.ഒ അസോസിയേഷന്‍  സംസ്ഥാന സെക്രട്ടറി
 . ജി.എസ്. ഉമാശങ്കര്‍ , 
കളക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news