May 26, 2026

വാഹനാപകടത്തിൽ യുവതി മരിച്ചു

0
20-12
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: താമരശ്ശേരിചുരത്തില്‍ വാഹനാപകടത്തിൽ  യുവതിമരിച്ചു. വയനാട് ചുരത്തില്‍ ഒന്‍പതാം വളവിന് മുകളിൽ നിന്ന് ജീപ്പ് നിയന്ത്രണം വിട്ട് കൈവരിയിലിടിച്ചായിരുന്നു അപകടം.പടിഞ്ഞാറത്തറ പേരാല്‍ സ്വദേശി ചാലില്‍ ഹസീന (35) ആണ് മരിച്ചത്.വയനാട്ടില്‍ നിന്നും പൂനൂരിലേക്ക് പോവുന്ന പത്തോളം ആളുകളുള്ള കുടുംബം സഞ്ചരിച്ച ജീപ്പ് ബ്രൈക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട് വ്യൂ പോയിന്റിനടുത്തുള്ള കൈവരിയില്‍ ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട് . കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്ക് സാരമായ പരിക്കുകളുണ്ട്.  മരണപ്പെട്ട ഹസീന അയ്യൂബിന്റെ ഭാര്യയാണ് മക്കള്‍ ഹഫ്‌സീന, അന്‍ഷാദ്, അഫിദ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news