June 13, 2026

മീനങ്ങാടി അസംബ്ലിസ് ഓഫ് ഗോഡ് പള്ളിയിൽ ബൈബിൾ കൺവെൻഷനും സംഗീത വിരുന്നും നടത്തും

0
IMG-20181220-WA0017
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:മീനങ്ങാടി  അസംബ്ലിസ് ഓഫ് ഗോഡ് പള്ളിയിൽ ബൈബിൾ കൺവെൻഷനും സംഗീത വിരുന്നും നടത്തുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

കഴിഞ്ഞ ഇരുപത് വർഷമായി ജീവകാരുണ്യ പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമായ ക്രൈസ്തവ ചിന്ത സാംസ്കാരിക വേദിയുടെയും ജില്ലയിലെ പെന്തക്കോസ്തു സഭകളുടെയും സംയുക്താഭിമുഖ്യത്തിൽ ബൈബിൾ പ്രഭാഷണവും സംഗീത വിരുന്നും നടത്തും.
ഡിസംബർ 22 മുതൽ 25 വരെ മീനങ്ങാടി  അസംബ്ലിസ് ഓഫ് ഗോഡ് പള്ളി അങ്കണത്തിലാണ് ചതുർദിന കൺവെൻഷൻ നടക്കുന്നത്. ദിവസവും വൈകീട്ട് ആറ് മണിക്ക് മലബാർ മെലഡീസ് ഒരുക്കുന്ന സംഗീത വിരുന്നോടെയാണ് കൺവെൻഷൻ ആരംഭിക്കുന്നത്. പ്രസിദ്ധ ബൈബിൾ പ്രഭാഷകരായ അനിൽ കൊടിത്തോട്ടം ,തോമസ് മാമ്മൻ എന്നിവർ പ്രസംഗിക്കും.റവ:സണ്ണി താഴംപള്ളം  ഉദ്ഘാടനം നിർവ്വഹിക്കുന്ന കൺവെൻഷനിൽ പാസ്റ്റർ കെ.കെ മാത്യു അധ്യക്ഷത വഹിക്കും. ക്രൈസ്തവ ചിന്ത ചെയർമാൻ മാമ്മൻ ചെമ്പകശ്ശേരിൽ, ഡോ.ഓമന റസ്സൽ ഡോ.ജോളി താഴംപള്ളം മുഖ്യാതിഥികളായിരിക്കും. വിപുലമായ സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news