April 19, 2024

മൂലധന കമ്പോള താല്‍പര്യങ്ങള്‍ക്ക് കൃഷിക്കാരെ കേന്ദ്ര സര്‍ക്കാര്‍ എറിഞ് കൊടുക്കുന്നു: കാനം രാജേന്ദ്രന്‍

0
Img 20181223 Wa0013
ഏഴ് ജില്ലകളില്‍ നിന്നായി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ സി പി ഐ  യില്‍ ചേര്‍ന്നു
സുല്‍ത്താന്‍ ബത്തേരി:മൂല ധന കമ്പോള തതാല്‍പര്യങ്ങള്‍ക്ക് കൃഷിക്കാരെ കേന്ദ്ര സര്‍ക്കാര്‍ എറിഞ്ഞകൊടുക്കയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.ജനതാ ദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം ജോയിയുടെ നേതൃത്വത്തില്‍ സി പി ഐ യില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്കുനല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകകായിരുന്നു അദ്ദേഹം.രാജ്യത്തെ കൃഷിക്കാര്‍ വലിയ ദുരിതമാണ് അനുവഭിക്കുന്നത്.സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്,കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില നയങ്ങള്‍ നടപ്പാക്കുമെന്ന് കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കിയാണ് നാലര വര്‍ഷങ്ങള്‍ക്ക് മുമ്പ് മോദി അധികാരത്തില്‍ വന്നത്.അധികാരത്തില്‍ എത്തിയപ്പോള്‍ ഈ നയങ്ങള്‍ നടപ്പാക്കാതെ കര്‍ഷകരെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു.ഇന്ത്യന്‍ പിപണി കുത്തകള്‍ക്ക് തുറന്ന കൊടുത്തതാണ് കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വില ഇടിവ് ഉണ്ടാകാന്‍ കാരണം.ഇതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കണം.കോര്‍പ്പറേറ്റ് കടങ്ങള്‍ എഴുതി തളളുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറും റിസര്‍വ്വ് ബാങ്കും തമ്മില്‍ തര്‍ക്കത്തിലാണ്.കൃഷികാര്‍ക്ക് നല്‍കേണ്ടുന്ന ആനുകൂല്യങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കാണ് നല്‍കുന്നത്.ലോണ്‍ എടുത്ത് രാജ്യം വിട്ടവരെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്.ബി ജെ പിയുടെ ശക്തി കേന്ദ്രങ്ങളില്‍ വരെ വലിയ കര്‍ഷക പ്രക്ഷോഭങ്ങള്‍ വളര്‍ന്നു വന്നു.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടികളാണ് ബി ജെ പി നേരിട്ടു കൊണ്ടിരിക്കുന്നത്.ഇതില്‍ നിന്നും വ്യത്യസ്ഥമായ നയങ്ങളാണ് കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതോടൊപ്പം കൃഷി ഭൂമി വിസ്തൃതി വര്‍ദ്ദിപ്പിക്കാനുളള കഠിന ശ്രമത്തിലാണ് എല്‍ ഡി എഫ് സര്‍ക്കാര്‍.ശാസ്ത്ര സാങ്കേതിക സംവിധാനങ്ങള്‍ കര്‍ഷകരില്‍ എത്തിക്കാന്‍ സര്‍ക്കാറിനു കഴിഞ്ഞു.കൈവശ ഭൂമിക്ക് പട്ടയം ഇല്ലാത്തത് ജനങ്ങള്‍ നേരിടുന്ന വലിയ പ്രശ്‌നമാണ്.എല്‍ ഡി എഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എല്ലാവര്‍ക്കും പട്ടയം നല്‍കും.എണ്‍പതിനായിരം കൈവശകാര്‍ക്ക് പട്ടയം നല്‍കി കഴിഞ്ഞു.ബാക്കി ആളുകള്‍ക്ക് പട്ടയം നല്‍കാനുളള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.ഏഴ് ജില്ലകളില്‍ നിന്നുളള പ്രവര്‍ത്തകരാണ് സി പി ഐയ്യില്‍ ചേര്‍ന്നത്.വരും ദിവസങ്ങളില്‍ തിരുവനന്തപുരം,തൃശൂര്‍ ജില്ലകളില്‍ കണ്‍വെന്‍ഷനുകള്‍ നടത്തി കൂടുതല്‍ പ്രവര്‍ത്തകര്‍ സി പി ഐയില്‍ ചേരും.
         ജനതാ ദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം ജോയി,അഷറഫ് ഇടപ്പറ്റ,ഷാജു ഐക്കരക്കുടി,വി എം വര്‍ഗീസ്,ബങ്കോട് അബ്ദ്ദു റഹ്മാന്‍,കരിപ്പള്ളി അഷറഫ്,അന്തപുരി ഉണ്ണികൃഷ്ണന്‍,കുട്ടിയാനം മുഹമ്മദ് കുഞ്ഞി,എം ജെ പോള്‍,ഇല്ലത്ത് കോയ,ജോസഫ് മാത്യു,ഷിബു ചൂതുപാറ,താരാ ഫിലിപ്പ്,ലെനിന്‍ സ്റ്റീഫന്‍,നിക്‌സണ്‍ ജോര്‍ജ്ജ്,ഉബൈസ് കല്ലൂര്‍,വി പി ശിവരാമന്‍,പി വി ശ്രീധരന്‍,വൈഷ്ണവ്,കാസിം,ശിബു കോവൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സി പി ഐയില്‍ ചേര്‍ന്നത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *