April 26, 2024

അകാരണമായി സാം പി. മാത്യുവിനെ അറസ്റ്റ് ചെയ്തതിൽ സി.പി.ഐ(എംഎൽ ) പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

0
സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ടി.യു.സി.ഐ. സംസ്ഥാന സെക്രട്ടറിയുമായ സാം പി.മാത്യുവിനെ അകാരണമായി അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ സി.പി.ഐ(എംഎൽ) വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും ചേർന്നു. 
കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ലേബർ ഓഫീസിൽ ട്രേഡ് യൂണിയനുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങൾക്ക് വേണ്ടി പോയിട്ട് തിരിച്ചു വയനാട്ടിലേക്ക് പോകാനായി  സിവിൽ സ്റ്റേഷൻ ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ രണ്ട് സ്പെഷൽ ബ്രാഞ്ച് പോലീസുകാർ സഖാവ് സാമിനെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയായിരുന്നു. പാർട്ടിയുടെയും ട്രേഡ് യൂണിയന്റെയും ഉത്തരവാദപ്പെട്ട പ്രവർത്തകനാണെന്ന് ബോധ്യപ്പെടുത്തിയിട്ടും  ബാഗ്‌ പരിശോധിക്കുകയും ഫോട്ടോ എടുക്കുകയും അപമര്യാദയോടെ പെരുമാറുകയും ചെയ്തപ്പോൾ കൂടുതൽ സംസാരിക്കാൻ നില്ക്കാതെ വയനാട്ടിലേക്കുള്ള കെ.എസ്. ആർ.ടി. സി.  ബസ്സിൽ കയറുകയും ചെയ്തു. എന്നാൽ ഈ പോലീസുകാർ  കുന്ദമംഗലം പോലീസിൽ വിളിച്ചറിയിച്ചതനുസരിച്ച് ബസ്സ് തടഞ്ഞ് നിർത്തി സ: സാമിനെ പിടിച്ചിറക്കി കുന്ദമംഗലം സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യുകയും നാലു മണിക്കൂറോളം തടഞ്ഞുവെക്കുകയും ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി സ: അഖിൽ കുമാർ  സ്റ്റേഷനിലെത്തി എസ്.ഐ. യുമായി സംസാരിച്ചതിനു ശേഷം  നിരുപാധികം വിട്ടയക്കുകയും ചെയ്തു.. ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ സംഘടനാ സംവിധാനത്തോടെ പ്രവർത്തിക്കുന്നതും നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതും നിരവധി വർഗ്ഗ ബഹുജന സംഘടനകൾക്കും ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും നേതൃത്വം കൊടുക്കുന്ന സി.പി.ഐ. എം. എൽ. റെഡ് സ്റ്റാറിന്റെ  ഉത്തരവാദപ്പെട്ട നേതാവായ  സാം പി മാത്യുവിനെതിരെ കോഴിക്കോട്ടെ പോലീസ് കാണിച്ച ജനാധിപത്യവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ നടപടിയിൽ പ്രതിഷേധിക്കുന്നു. വഴിയാത്രക്കാരായ മനുഷ്യരെ സംശയത്തിന്റെ നിഴലിൽ നിർത്തി പിന്തുടർന്ന് പിടിക്കുന്ന  സമീപനം കേരളാ പോലീസ് ഉപേക്ഷിക്കണം.
സംഘടനാ സ്വാതന്ത്ര്യവും, പ്രവർത്തന സ്വാതന്ത്ര്യവും നിഷേധിക്കുന്ന പോലീസ് നടപടിയിൽ ജനാധിപത്യ ശക്തികൾ പ്രതിഷേധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു..   
ജില്ലാ സെക്രട്ടറി പി.ടി.പ്രേമാനന്ദ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി.യു.സി.ഐ സംസ്ഥാന കമ്മിറ്റിയംഗം കെ.ജി.മനോഹരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും എ.ഐ.കെ.കെ.എസ് സംസ്ഥാന സെക്രട്ടറിയുമായ എം.പി.കുഞ്ഞിക്കണാരൻ, ജില്ലാ കമ്മിറ്റിയംഗം കെ.വി.പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഇ.വി.ബാലൻ നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *