August 9, 2026

റിസോർട്ടിൽ തെളിവെടുപ്പ് കഴിഞ്ഞു: സംഘട്ടനത്തിന് ശേഷം കൊലപാതകമെന്ന് അനിൽ: രണ്ട് പ്രതികളും റിമാൻഡിൽ

0
IMG-20181223-WA0016
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്: 
കൽപ്പറ്റക്കടുത്ത്    മണിയൻങ്കോട് റിസോർട്ടിലെ കൊലപാതക കേസിലെ രണ്ട് പ്രതികളും റിമാൻഡിലായി .ഞായറാഴ്ച  വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയ പ്രതികളായ മീനങ്ങാടി കാവുങ്ങൽ രാജു ,കൊളഗപ്പാറ ആവയൽ കല്ലുവെട്ടത്ത്  അനിൽ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത് .കേസിലെ രണ്ടാം പ്രതി  അനിലിനെ ഞായറാഴ്ച റിസോർട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കൽപ്പറ്റ ഡിവൈഎസ്പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ്  നടത്തിയത്.  . ഭാവവ്യതാസമില്ലാതെ കൊലപാതക രംഗങ്ങൾ അനിൽ പോലീസിന് വിവരിച്ചു.
റിസോർട്ടിൽ എത്തിയ താനും ഒന്നാം പ്രതി രാജുവും ആദ്യം റിസോർട്ടും പരിസരവും നിരീക്ഷിച്ചു .
തുടർന്ന് കാപ്പിത്തോട്ടത്തിലൂടെ വിൻസെന്റ് സാമുവൽ ഇരിക്കുന്ന ഹട്ടിന് മുൻപിലെത്തി ..
രാജുവും വിൻസെന്റ് സാമുവലും രൂക്ഷമായ വാക്ക് തർക്കമായി .
ഇരുവരും സംഘട്ടനത്തിൽ ഏർപ്പെട്ടതോടെ താൻ പിടിച്ചു മാറ്റാൻ ശ്രമിച്ചു. ഇതിനിടയിലാണ് രാജു വിൻസെന്റിനെ കുത്തിയത് .
പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെ തനിക്കും കുത്തേറ്റന്ന് അനിൽ പറയുന്നു.
 എന്നാൽ അനിലിന്റെ മൊഴി പോലീസ് കണക്കിലെടുത്തിട്ടില്ല .
എന്നാൽ  തങ്ങൾ രണ്ട് പേരും ചേർന്നാണ് കൊല നടത്തിയതെന്നായിരുന്നു രാജുവിന്റെ മൊഴി.പോലീസ് 
പ്രതി അനിലിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ പ്രദേശവാസികൾ അടക്കം നിരവധി പേർ പ്രതിയെ കാണാൻ റിസോർട്ടിൽ എത്തിയിരുന്നു .
 ഒന്നാം പ്രതി രാജുവിന്റെ തെളിവെടുപ്പ് ശനിയാഴ്ച്ച പൂർത്തിയാക്കിയിരുന്നു. 
 ഇരുവരേയും കോടതിയിൽ ഹാജരാക്കി രണ്ട് പ്രതികളും റിമാൻഡിലായി …
രാജുവിന്റെ ഭാര്യയേയും പോലീസ് റിസോർട്ടിൽ എത്തിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമാകുമെന്ന് പോലീസ് പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *