April 18, 2026

1500 വനിതകളെ പങ്കെടുപ്പിച്ച് മതേതരത്വ വനിതാ സംഗമം ശനിയാഴ്ച കൽപ്പറ്റ വിജയ പെട്രോൾ പമ്പിന് സമീപം നടത്തും.

0
IMG-20181226-WA0019
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണെന്നും, എൽഡിഎഫ് സർക്കാരിൻറെ ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിൽ വർഗീയ മതിൽ ആണെന്നും വനിതാ യുഡിഎഫ് ജില്ലാ ചെയർമാൻ ചിന്നമ്മ ജോസ് കല്പറ്റയിൽ നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ലക്ഷങ്ങൾ മുടക്കിയാണ്  വനിതാ മതിൽ നടത്തുന്നത്. വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ചുകൊടുക്കുകയും സ്ത്രീകളുടെ കാർഷിക വായ്പകൾ എഴുതിത്തള്ളുന്നത് അടക്കമുള്ള എത്രയോ പദ്ധതികൾ വനിതാ ക്ഷേമത്തിന് വേണ്ടി വിനിയോഗിക്കാം എന്നിരിക്കെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നഷ്ടപ്പെടുത്തിക്കൊണ്ട് ഖജനാവ് കൊള്ളയടിക്കുന്ന വനിതാ മതിൽ നടത്തുന്നതിന് എതിരെ പ്രതിഷേധം അറിയിച്ചുകൊണ്ടാണ് മതേതരത്വ വനിത സംഗമം നടത്തുന്നത്. പത്രസമ്മേളനത്തിൽ വനിതാ യുഡിഎഫ് ജില്ലാ ചെയർമാൻ ചിന്നമ്മ ജോസ് , കൺവീനർ ബഷീറ അബൂബക്കർ, ശീതള രാജൻ, വത്സല ഇ. ജേക്കബ്, ഇ.എം. റീത്ത, ജി.വിജയമ്മ എന്നിവർ പങ്കെടുത്തു.
–    

കെ.ജാഷിദ്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *