April 25, 2024

കുടുംബശ്രീ ബാലസഭ ക്ലാസിക്കൽ ശില്പശാല ലസിതം 2018 ആരംഭിച്ചു.

0
Img 20181226 Wa0020 1
കണിയാമ്പറ്റ : പാരമ്പര്യകലകളുടെ നേരാവിഷ്കാരവും, പരിശീലനവും ലക്ഷ്യംവെച്ച് കുടുംബശ്രീ വയനാട് ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന പരിപാടിയാണ് ലസിതം 2018. സംസ്ഥാന ദേശീയ മത്സരവേദികളിൽ ജില്ലയിലെ കുട്ടികളുടെ നിലവാരം ഉയർത്തി വിദ്യാർത്ഥികൾക്ക് നേട്ടമുണ്ടാക്കുക, സൗജന്യമായി ഇന്ത്യൻ കലകളിൽ പരിശീലനം നൽകി അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുക എന്നതാണ് കുടുംബശ്രീ ഇതിലൂടെ ലക്ഷ്യമാക്കുന്നത്. രണ്ട്  കേന്ദ്രങ്ങളിലായി 700 കുട്ടികൾക്ക് അഞ്ചുദിവസത്തെ റസിഡൻഷ്യൽ പരിശീലനമാണ് നൽകുന്നത്. 350 പട്ടിക വർഗ്ഗ കുട്ടികൾക്ക് മാത്രമായി കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളിലും 350 ജനറൽ കുട്ടികൾക്ക് ഏച്ചോം സർവോദയ ഹയർസെക്കൻഡറി സ്കൂളിലുമാണ് പരിശീലനം നൽകുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്ത കലാകാരന്മാരുടെ വളന്ററി സംഘടനയായ സ്പിക്ക്മാക്കെ ഇന്ത്യയുടെ നോർത്ത് കേരള ചാപ്റ്ററുമായി സഹകരിച്ചാണ് കുടുംബശ്രീ മിഷൻ ഈ ഉദ്യമത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. പകൽസമയം കലകളുടെ പരിശീലനവും രാത്രിയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ കഥകളി ഓട്ടൻതുള്ളൽ ചാക്യാർകൂത്ത് മോഹിനിയാട്ടം തുടങ്ങി വിവിധ കലകളുടെ പ്രദർശനവും ഉണ്ടായിരിക്കും. 30ന് ഏച്ചോം സർവോദയ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ 700 കുട്ടികളുടെ അവതരണവും കലാ അധ്യാപകരുടെ പരിപാടിയും നടക്കും. സമാപന സമ്മേളനം സി കെ ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
    കെ. ജാഷിദ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *