April 23, 2024

പള്ളിയാല്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

0
മാനന്തവാടി;കുടുംബത്തിലും സമൂഹത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കി സംഘടിപ്പിച്ച പള്ളിയാല്‍ കുടുംബ സംഗമം സമാപിച്ചു.ഒന്നര നൂറ്റാണ്ട് മുമ്പ് വടകരയില്‍ നിന്നും വയനാട്ടിലെത്തിയ കുടുംബത്തിലെ അംഗങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്.ജില്ലക്കകത്തും പുറത്തും നിന്നുമായി 1500 ഓളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു.വടകരയില്‍ നിന്നും വയനാട്ടിലെത്തി താമസമാരംഭിച്ച പള്ളിയാല്‍ കുടുംബത്തിലെ ഇന്ന് ജീവിച്ചിരിപ്പുള്ള മുഴുവന്‍ പേരെയും പരിപാടിയില്‍ സംഘടിപ്പിച്ചു..സംഗമത്തിന് മുന്നോടിയായി കുടുംബത്തിലുള്‍പ്പെട്ടവര്‍ക്കുംപൊതുജനങ്ങള്‍ക്കുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി.രോഗികള്‍ക്ക ചികിത്സയും മരുന്നു മുള്‍പ്പെടെ നല്‍കിക്കൊണ്ട് നടത്തിയ സൂപ്പര്‍ സ്െഷ്യാലിറ്റി മെഡിക്കല്‍ക്യാമ്പായിരുന്നു ഇതില്‍ അവസാനത്തേത്.നല്ലൂര്‍നാട് കേന്‍സര്‍ സെന്ററിലേക്കുള്ള സൗജന്യ വാഹനസൗകര്യമേര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ ദിവസങ്ങളിലേക്ക് സംഘാടക സമിതി രൂപം നല്‍കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു.കുടംബത്തില്‍ നിന്നും വേര്‍പിരിഞ്ഞവരെ അനുസ്മരണം നടത്തി.തുടര്‍ന്ന് കുടുംബാംഗങ്ങളുടെ വിവിധ കായികലാപരിപാടികള്‍ സംഘടിപ്പിച്ചു.ഉച്ചക്ക് നടന്ന ഉദ്ഘാടന സമ്മേളനം സ്ഥലം എം എല്‍ എ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ വെച്ച് കുടുംസംഗമം സോവനീര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് കെ ബി നസീമ പ്രകാശനം ചെയ്തു.ബക്കര്‍ പള്ളിയാല്‍ അദ്ധ്യക്ഷം വഹിച്ചു.പി നാസര്‍,അബു മീത്തല്‍,പി മമ്മൂട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.വിവധമേഖലകളിലുള്ളവരെ ചടങ്ങില്‍ വെച്ച് ആദരിച്ചു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *