അമ്പുകുത്തി, ചോയിമൂല പ്രദേശത്തെ മുഴുവൻ താമസകാർക്കും പട്ടയം നൽകണം, അഖിലേന്ത്യാ കിസാൻസഭ
മാനന്തവാടി: മാനന്തവാടി വില്ലേജിലെ അമ്പുകുത്തി ചോയിമൂല പ്രദേശത്തെ മൂന്നുറ്റിഇരുപതതോളം കുടുംബങ്ങൾക്ക് കൈവശരേഖയും പട്ടയവും നൽകണമെന്ന് അഖിലേന്ത്യാകിസാൻസഭ മാനന്തവാടി താലുക്ക് കമ്മറ്റി ആവശ്യപ്പെട്ടു. പട്ടയം നൽകാൻ എന്ന പേരിൽ പ്രദേശത്ത് കമ്മറ്റി രൂപികരിച്ച് ഉദ്യോഗസ്ഥർക്ക് കൊടുക്കാന്നെന്നു പറഞ്ഞ് 500 രൂപവെച്ചു പിരിച്ചെക്കുന്നതായും പണം നൽകാത്തവർക്ക് പട്ടയം നൽക്കില്ലന്ന് ഭിഷണിപ്പെടുത്തുന്നതായും ഇതിന് എതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും മുഴുവൻ കുടുംബങ്ങൾക്കും കൈവശരേഖയും പട്ടയവും നൽകണമെന്നും യോഗം ആവിശ്യപ്പെട്ടു.കെ.രാജൻ അധ്യക്ഷത വഹിച്ചു.എം.ബാലകൃഷ്ണൻ, കെ.പി.വിജയൻ, വി.വി.ആന്റണി തന്നിവർ പ്രസംഗിച്ചു.





Leave a Reply