July 3, 2026

കോണ്‍ഗ്രസ് ജന്മദിനാഘോഷവും, നവോത്ഥാനയാത്രയും നടത്തി

0
muttil-rali
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടില്‍: മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസിന്റെ ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുട്ടില്‍ ടൗണില്‍ വെച്ച് കേക്ക് മുറിച്ചു. കെ പി സി സി മെമ്പറും യു ഡി എഫ്ജില്ലാകണ്‍വീനറുമായ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. വാഴവറ്റ ടൗണില്‍ വെച്ച് നടന്ന ജന്മദിന സന്ദേശ റാലിയും മുട്ടില്‍ ടൗണില്‍ നടന്ന പൊതുയോഗവും എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി ജെ ജോയി അധ്യക്ഷനായിരുന്നു. എം ഒ ദേവസ്യ, ദാസന്‍ കോട്ടക്കൊല്ലി, മുസ്തഫ പയന്തോത്ത്, കെ പത്മനാഭന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, ജില്ലാപഞ്ചായത്ത് മെമ്പര്‍ കെ മിനി, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലകൃഷ്ണന്‍ നായര്‍, സുന്ദര്‍രാജ് എടപ്പെട്ടി, ഉമ്മര്‍ പൂപ്പറ്റ, ചന്ദ്രിക കൃഷ്ണന്‍, സീമ ജയരാജ്, എ എം നജീബ്, ശാന്തമ്മ തോമസ്, സജീവന്‍ മടക്കിമല തുടങ്ങിയവര്‍ സംസാരിച്ചു. ഷിജിന്‍ കാക്കവയല്‍, ഫൈസല്‍ പാപ്പിനാന്‍, മനോജ്, ശിവദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *