July 3, 2026

കേരള പ്രവാസി ഫെഡറേഷൻ വയനാട് ജില്ലാസമ്മേളനം നാളെ മാനന്തവാടിയിൽ 30/12/18

0
20181229_113810-copy
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരള പ്രവാസി ഫെഡറേഷൻ വയനാട് ജില്ലാസമ്മേളനം നാളെ ഉച്ചക്ക് രണ്ട് മണിക്ക് മാനന്തവാടി വ്യാപര ഭവനിൽ നടക്കുമെന്ന് സ്വാഗത സംഘം വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.പി.സുനിർ ഉദ്ഘാടനം ചെയ്യും.ബക്കർ പള്ളിയാൽ അധ്യക്ഷതവഹിക്കും. സി പി ഐ വയനാട് ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, കേരള പ്രവാസി ഫെഡറേഷൻ കോഴിക്കോട്, മലപ്പുറം ജില്ല പ്രസിഡന്റമാരയ കെ.കെ.ഹംസ, സി പി.അബ്ദുള്ളകുട്ടി എന്നിവർ പ്രസംഗിക്കും. നോർക്ക  അസിസ്റ്റന്റ് മാനേജർ ബാബുരാജ് വിവിധക്ഷേമനിധി പദ്ധിതികളെ വിശദീകരണം നടത്തും. പ്രവാസികൾ നേരിടുന്ന വിവധ പ്രശ്നങ്ങളെ കുറിച്ചും സമ്മേളനം ചർച്ച ചെയ്യും പുതിയ ജില്ല കമ്മറ്റിയും സമ്മേളനത്തിൽ രൂപികരിക്കും. വാർത്ത സമ്മേളനത്തിൽ പി.വി.വേണുഗോപാലൻ, ബക്കർപള്ളിയാൽ,ഷമീർതവക്കൽ, ടി.കെ.വിജയൻ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *