April 25, 2024

ഹരിത ക്യാമ്പസ് ജില്ലാ തല ശില്‍പ്പശാല സംഘടിപ്പിച്ചു

0
Iti.shipasala 29
ജില്ലയിലെ മുഴുവന്‍ ഐടിഐകളും ഹരിത ക്യാമ്പസുകളാക്കി മാറ്റുന്നതിന് ഹരിത കേരളം മിഷന്റെയും വ്യാവസായിക  പരിശീലന വകുപ്പിന്റേയും നേതൃത്വത്തില്‍ ജില്ലാതല ശില്‍പ്പശാല സംഘടിപ്പിച്ചു. കല്‍പ്പറ്റ മണിയങ്കോട് ഗവ. ഐടിഐ യില്‍ നടന്ന പരിപാടി കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പസുകളില്‍ പരിസ്ഥിതി സൗഹൃദ അന്തരിക്ഷം സൃഷ്ടിച്ചെടുക്കുകയും  ശുചിത്വം, കൃഷി, ജലസംരക്ഷണം, ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഹരിത ക്യാമ്പസിന്റെ ലക്ഷ്യം. കല്‍പ്പറ്റ ഗവ. ഐടിഐയിലെയും നെന്‍മേനി ഗവ. വനിതാ ഐടിഐയിലെയും വിദ്യാര്‍ത്ഥികളും ഇന്‍സ്ട്രക്ടര്‍മാരും ശില്‍പശാലയില്‍ പങ്കെടുത്തു. ശുചിത്വ മാലിന്യ സംസ്‌കരണം, ജൈവ പച്ചക്കറി കൃഷി , ജലസംരക്ഷണം, ഹരിത ചട്ട പരിപാലനം, ഉദ്യാന നിര്‍മ്മാണം എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ച  മാസ്റ്റര്‍ പ്ലാന്‍ അവതരണവും ശില്‍പശാലയില്‍ നടന്നു. മാര്‍ച്ച് മാസത്തോടെ ഹരിത ക്യാമ്പസിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് കല്‍പ്പറ്റ ഐടിഐ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *