April 20, 2024

കേരള പ്രവാസി ഫെഡറേഷൻ വയനാട് ജില്ലാസമ്മേളനം മാനന്തവാടിയിൽ നടന്നു.

0
Img 20181230 Wa0020
.
മാനന്തവാടി: കേരള പ്രവാസി ഫെഡറേഷൻ വയനാട് ജില്ലാസമ്മേളനം  മാനന്തവാടി വ്യാപര ഭവനിൽ കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.പി.സുനിർ ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിന്റ ദുരിതങ്ങൾ അകറ്റുന്നതിന് കേന്ദ്ര കേരള സർക്കാരുകൾ കുടുതൽ ഇടപ്പെടലുകൾ നടത്തേണ്ട സമയണിതെന്നും പ്രവാസികൾ വിദേശരാജ്യങ്ങളിൽ കഷ്ടപ്പെടുന്നതിതിന്റെ ഗുണഫലങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ലഭിക്കുന്നുണ്ട് വിമാന കമ്പനികളും മറ്റും പ്രവാസികളെ കൊള്ളയടിക്കുന്ന സമീപനമാണ് ഉൽസവ സിസണുകളിൽ ചെയ്യുന്നത്. ഒരു രീതിയിലും അംഗികരിക്കാൻ കഴിയത്ത നിലയിൽ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും വിദേശത്ത് വെച്ച് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതതിന് പോലും വിമാന കമ്പനികൾ വില പറയുകയണന്നും വിദേശത്ത് വെച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് സൗകര്യം ഒരുക്കണമെന്നും  പ്രവാസികളുടെ പുനരധിവാസ പദ്ധതികൾക്ക് നിലവിലുള്ളസംവിധാനങ്ങൾ പുറമെ കുടുതൽ അവസരങ്ങൾ ഏർപ്പെടുത്തണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത പി.പി.സുനീർ ആവശ്യപ്പെട്ടു. ബക്കർപള്ളിയാൽ അധ്യക്ഷതവഹിച്ചു.. സി പി ഐ വയനാട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു, വിജയൻ ടി.കെ, കാസിം വെള്ളമുണ്ട, ഉനൈസ് ബത്തേരി, എന്നിവർ പ്രസംഗിച്ചു. കേരള പ്രവാസി ഫെഡറേഷൻ കോഴിക്കോട്, മലപ്പുറം ജില്ല പ്രസിഡന്റമാരയ കെ.കെ.ഹംസ, സി പി.അബ്ദുള്ളകുട്ടി, ഷമീർതവക്കൽ പി.വി.വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു.. നോർക്ക  അസിസ്റ്റന്റ് മാനേജർ ബാബുരാജ് വിവിധക്ഷേമനിധി പദ്ധിതികളെ കുറിച്ച് വിശദീകരിച്ചു. ജില്ലാ സെക്രട്ടറി സി.ടി. സോമനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *