ലോകക്ഷീരദിനം ആചരിച്ചു
കല്‍പ്പറ്റ: കല്‍പ്പറ്റ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ലോകക്ഷീരദിനം സമുചിതമായി ആചരിച്ചു. സംഘം പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. കെ എം സുധാദേവി അധ്യക്ഷനായിരുന്നു. എ ഹംസ, പി രാധാകൃഷ്ണന്‍ ബിന്ദുബാബു, ലത, എന്‍ എ പുഷ്പ, ജി കെ ജയപ്രസാദ്, സംഘം സെക്രട്ടറി സംഗീത അജീഷ്, പി കെ പ്രകാശന്‍, പി കെ മുരളി തുടങ്ങിയവര്‍ സംസാരിച്ചു. സംഘത്തിലെ മുതിര്‍ന്ന ക്ഷീരകര്‍ഷക മറിയാമ്മയെയും, യുവകര്‍ഷകന്‍ നീലിക്കണ്ടി ജിയാദിനെയും ചടങ്ങില്‍ ആദരിച്ചു.




Leave a Reply