October 20, 2026

മെഡി സെപ്പ്; അംബാനിയെ ഒഴിവാക്കി സർക്കാർ ഏറ്റെടുക്കുക: കേരള എൻ.ജി.ഒ അസോസിയേഷൻ.

0
മെഡി സെപ്പ്; അംബാനിയെ ഒഴിവാക്കി സർക്കാർ ഏറ്റെടുക്കുക: കേരള എൻ.ജി.ഒ അസോസിയേഷൻ.
By ന്യൂസ് വയനാട് ബ്യൂറോ
മെഡി സെപ്പ്; അംബാനിയെ ഒഴിവാക്കി സർക്കാർ ഏറ്റെടുക്കുക: കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: സർക്കാർ ജീവനക്കാർക്കുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടത്തിപ്പ് തകർച്ച നേരിടുന്ന റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയെ ഒഴിവാക്കി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും, 11-ാം ശമ്പള കമ്മീഷനെ അടിയന്തരമായി നിയമിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ ജൂൺ 1-ന് കരിദിനമായി ആചരിച്ചു. കരിദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.വി രാമദാസ് ഉദ്ഘാടനം ചെയ്തു. മെഡിസെപ്പ് പദ്ധതിയുടെ നിർവഹണ ചുമതല സംസ്ഥാന ഇൻഷുറൻസ് വകുപ്പിനെ ഏൽപ്പിക്കണമെന്നും, സർക്കാർ വിഹിതം ഉറപ്പു വരുത്തി നിലവിലുള്ള മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് പൂർണ്ണമായും നിലനിർത്തണമെന്നും, വിലക്കയറ്റം അതിരൂക്ഷമായ സാഹചര്യത്തിൽ ശമ്പള പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് അധ്യക്ഷത വഹിച്ചു. രമേശൻ മണിക്കൻ, കെ.എ മുജീബ്, കെ.ടി ഷാജി, കെ.എ.ഉമ്മർ, ആർ.രാംപ്രമോദ്, സി.ജി.ഷിബു, എം.ജി.അനിൽകുമാർ, സി.കെ.ജിതേഷ്, ആർ.രതീഷ്കുമാർ, കെ.യൂസഫ്, ലൈജു ചാക്കോ, കെ.സുബ്രഹ്മണ്യൻ, വിൽസൺ, കെ.ഇ.ഷീജാമോൾ, ജയിംസ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *