May 9, 2024

കാഞ്ഞിരത്തിനാൽ ഭൂമി ആഗസ‌്ത‌് 2ന‌് വീണ്ടും സർവെ നടത്താൻ നിയമസഭാ സമിതി.

0
കാഞ്ഞിരത്തിനാൽ ഭൂമി
ആഗസ‌്ത‌് 2ന‌് വീണ്ടും സർവെ നടത്താൻ നിയമസഭാ സമിതി.

2013ലെ നോട്ടിഫിക്കേഷന്റെ നിയമസാധ്യത പരിശോധിക്കും

കൽപ്പറ്റ: കാഞ്ഞിരത്തിനാൽ ഭൂമി പ്രശ‌്നം പരിശോധിക്കാൻ ആഗസ‌്ത‌് രണ്ടിന‌്  ബന്ധപ്പെട്ട വകുപ്പ‌ുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവെ നടത്താൻ നിയമസഭാസമിതി ഉത്തരവിട്ടു.  പെറ്റീഷൻ കമ്മിറ്റിയിലെ എംഎൽഎമാരുടെ സാന്നിദ്ധ്യത്തിലാവും സർവെ.   തിരുവനന്തപുരത്ത‌് സമിതി ചെയർമാൻ   കെ ബി ഗണേഷ‌്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെതാണ‌് തീരുമാനം. കാഞ്ഞരിത്തിനാൽ ഭൂമി വിഷയത്തിൽ കർഷക സംഘം, ഹരിതസേന ഉൾപ്പെടെ വിവിധ സംഘടനകൾ പരാതി നൽകിയിരുന്നു.    മുൻ വി എസ‌് അച്യുതാനന്ദൻ സർക്കാർ കാഞ്ഞിരത്തിനാൽ ജോർജിന്റെ കൈവശമുള്ള ഭൂമിക്ക‌് നികുതി സ്വീകരിച്ചതാണ‌്. ഇതിനെതിരെ  ഒരു കടലാസ‌്സംഘടന കോടതിയെ സമീപിച്ച‌് എതിരായവിധി നേടുകയായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത‌് 2013 ഒക്ടോബർ 13ന‌് പ്രസ‌്തുത ഭൂമിയിൽ വനംവകുപ്പ‌് വീണ്ടും നോട്ടിഫിക്കേഷൻ നടത്തി.   പിണറായി വിജയൻ സർക്കാരിന്റെ തീരുമാനപ്രകാരം നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ എല്ലാം ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിന‌് അവകാശപ്പെട്ടതാണെന്ന‌് കണ്ടെത്തിയെങ്കിലും കോടതി പരിഗണിച്ചില്ല.   2013ൽ വനംവകുപ്പ‌് നടത്തിയ നോട്ടിഫിക്കേഷൻ നിയമപരമായി നിലനിൽക്കുന്നതാണോ എന്ന‌് നിയമവകുപ്പിനോട‌് പരിശോധിക്കാനും നിയമസഭാ സമിതി ആവശ്യപ്പെട്ടിട്ടുണ്ട‌്. യോഗത്തിൽ എംഎൽഎമാരായ  സി കെ ശശീന്ദ്രൻ , രാജു അബ്രഹാം,  ആർ രാമചന്ദ്രൻ, ഒ രാജഗോപാൽ എന്നിവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *